ബെദ്രംപള്ളയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

പെര്‍ള: കോണ്‍ഗ്രസ് പ്രാദേശികനേതാവിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബദിരംപള്ള കുക്കിലയിലെ നാരായണനായിക്-വസന്തി ദമ്പതികളുടെ മകന്‍ അനന്തകൃഷ്ണനായിക്(55) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് അന്തന്തകൃഷ്ണനായികിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. കുമ്പള ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ അനന്തകൃഷ്ണനായിക് ഒറ്റക്ക് താമസിച്ചുവരികയായിരുന്നു.മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്. സഹോദരങ്ങള്‍: ശ്രീധര, രാമകൃഷ്ണ, നാരായണ, സത്യവതി, യശോദ, ഗുലാബി, ദിവ്യ.

പെര്‍ള: കോണ്‍ഗ്രസ് പ്രാദേശികനേതാവിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബദിരംപള്ള കുക്കിലയിലെ നാരായണനായിക്-വസന്തി ദമ്പതികളുടെ മകന്‍ അനന്തകൃഷ്ണനായിക്(55) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് അന്തന്തകൃഷ്ണനായികിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. കുമ്പള ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ അനന്തകൃഷ്ണനായിക് ഒറ്റക്ക് താമസിച്ചുവരികയായിരുന്നു.
മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്. സഹോദരങ്ങള്‍: ശ്രീധര, രാമകൃഷ്ണ, നാരായണ, സത്യവതി, യശോദ, ഗുലാബി, ദിവ്യ.

Related Articles
Next Story
Share it