ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു; 193 സീറ്റുകളില്‍ ധാരണയായി, 101 സീറ്റുകളില്‍ സിപിഎമ്മും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാരിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും. 193 സീറ്റുകളില്‍ ഇതുവരെ ധാരണയായി. ബാക്കിയുള്ള 101 സീറ്റുകളില്‍ ഉടന്‍ ധാരണയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. 101 സീറ്റില്‍ സിപിഎമ്മും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ 68 സീറ്റ് സിപിഎമ്മും 8 സീറ്റ് കോണ്‍ഗ്രസും മത്സരിക്കാനാണ് സാധ്യത. 294 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ശക്തമായ […]

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാരിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും. 193 സീറ്റുകളില്‍ ഇതുവരെ ധാരണയായി. ബാക്കിയുള്ള 101 സീറ്റുകളില്‍ ഉടന്‍ ധാരണയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. 101 സീറ്റില്‍ സിപിഎമ്മും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ 68 സീറ്റ് സിപിഎമ്മും 8 സീറ്റ് കോണ്‍ഗ്രസും മത്സരിക്കാനാണ് സാധ്യത.

294 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ശക്തമായ മത്സരം കാഴ്ച വെക്കുമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 2016 ല്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം തൃണമൂലിനെതിരെ ഒരുമിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

കോണ്‍ഗ്രസിന് 44 സീറ്റിലും സിപിഎം 33 സീറ്റിലുമാണ് ജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തൃണമൂലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിയാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയത് തൃണമൂലിന് വലിയ വെല്ലുവിളിയായിരുന്നു. കൂടാതെ തൃണമൂലില്‍ നിന്ന് ബിജെപിയിലേക്കുള്ള തൃണമൂല്‍ നോതാക്കളുടെ ഒഴുക്കും മമതയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Related Articles
Next Story
Share it