അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി; വ്യക്തി, ഗ്രൂപ്പ് താത്പര്യമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഫലിക്കുന്നതെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗ്രൂപ്പ് താത്പര്യങ്ങളാണ് പ്രതിഫലിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നേതൃത്വത്തിനായില്ല എന്നത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും അര്‍ഹതപ്പെട്ട ജയസാധ്യതയുള്ള സ്ഥാനര്‍ഥികള്‍ ഒഴിവാക്കപ്പെട്ടു എന്ന വസ്തുത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം പ്രതിഷേധം ഉണ്ടായിട്ടില്ല. പാര്‍ട്ടിയേക്കാള്‍ വ്യക്തി താത്പര്യവും ഗ്രൂപ്പ് താത്പര്യവുമാണ് ഉണ്ടായത്. ജനങ്ങളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്ന നടപടി ഇത് കൈകാര്യം ചെയ്ത നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇത് […]

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗ്രൂപ്പ് താത്പര്യങ്ങളാണ് പ്രതിഫലിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നേതൃത്വത്തിനായില്ല എന്നത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും അര്‍ഹതപ്പെട്ട ജയസാധ്യതയുള്ള സ്ഥാനര്‍ഥികള്‍ ഒഴിവാക്കപ്പെട്ടു എന്ന വസ്തുത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം പ്രതിഷേധം ഉണ്ടായിട്ടില്ല. പാര്‍ട്ടിയേക്കാള്‍ വ്യക്തി താത്പര്യവും ഗ്രൂപ്പ് താത്പര്യവുമാണ് ഉണ്ടായത്. ജനങ്ങളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്ന നടപടി ഇത് കൈകാര്യം ചെയ്ത നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇത് ആ നേതാക്കളുടെ പോരായ്മയാണ്. കെ. മുരളീധരന്‍ നല്ല സ്ഥാനാര്‍ഥിയാണ്. നേമത്തിന്റെ ചിത്രം മാറ്റാന്‍ അദ്ദേഹത്തിനാകുമെന്നും സുധീകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it