ഇവിടുത്തെ സദ്ഭരണം കണ്ട് പഠിക്കൂ; കേരളം ഒന്നാമതെത്തിയ നീതി ആയോഗ് റിപോര്‍ട്ട് പങ്കുവെച്ച് കേരളത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി

തിരുവനന്തപുരം: വീണ്ടും കേരളത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ആരോഗ്യ മേഖലയിലെ സംസ്ഥാനങ്ങളുടെ മികവ് അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതിനെ പുകഴ്ത്തിയാണ് തിരുവനന്തപുരം എംപിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള മറുടിയായിട്ടാണ് കേരളത്തെ പുകഴ്ത്തി അദ്ദേഹം രംഗത്ത് എത്തിയത്. കേരളം ആരോഗ്യ സൂചികയില്‍ ഒന്നാമതെത്തിയ വാര്‍ത്തയും കേരളം യു പിയെ കണ്ട് പഠിക്കണമെന്ന യോഗിയുടെ മുന്‍പ്രസ്താവനയും ടാഗ് ചെയ്താണ് […]

തിരുവനന്തപുരം: വീണ്ടും കേരളത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ആരോഗ്യ മേഖലയിലെ സംസ്ഥാനങ്ങളുടെ മികവ് അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതിനെ പുകഴ്ത്തിയാണ് തിരുവനന്തപുരം എംപിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള മറുടിയായിട്ടാണ് കേരളത്തെ പുകഴ്ത്തി അദ്ദേഹം രംഗത്ത് എത്തിയത്. കേരളം ആരോഗ്യ സൂചികയില്‍ ഒന്നാമതെത്തിയ വാര്‍ത്തയും കേരളം യു പിയെ കണ്ട് പഠിക്കണമെന്ന യോഗിയുടെ മുന്‍പ്രസ്താവനയും ടാഗ് ചെയ്താണ് തരൂരിന്റെ ട്വീറ്റ്. പട്ടികയില്‍ ഏറ്റവും പിന്നില്‍ ആണ് ഉത്തര്‍പ്രദേശ്.

യോഗി ആദിത്യനാഥിന് താല്‍പര്യമുണ്ടെങ്കില്‍ ആരോഗ്യ സമ്പ്രദായങ്ങള്‍ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ നടപടികളും കേരളത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. ഇത് രാജ്യത്തിന് ഗുണം ചെയ്യും. എന്നാല്‍ രാജ്യത്തെ നിങ്ങളുടെ അവസ്ഥയിലേക്കേ് തള്ളിവിടാനാണ് ശ്രമിക്കുന്നത്. എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസ് എതിര്‍നിലപാട് സ്വീകരിച്ചപ്പോഴും പദ്ധതിയെ എതിര്‍ക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയിലെ തരൂര്‍ നിലപാടിനെതിരെ കെ പി സി സി പ്രസിഡന്റ് തന്നെ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. തരൂരിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന മുന്നറിയിപ്പ് പല നേതാക്കളും പരസ്യമായി നല്‍കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാറിനെ പിന്തുണച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്.

Related Articles
Next Story
Share it