ഇ.ഡി ഓഫീസിലേക്ക് പ്രകടനമായി നടന്ന് രാഹുല്‍; പൊലീസ് തടഞ്ഞു, കെ.സിയെ കയ്യേറ്റം ചെയ്തു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പൊലീസ് വിലക്ക് ലംഘിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് (ഇ.ഡി) പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി നടന്ന് രാഹുല്‍ ഗാന്ധി എംപി. പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ പൊലീസ് കയ്യേറ്റം ചെയ്തു. ഇദ്ദേഹം സ്ഥലത്ത് കുഴഞ്ഞുവീണു. രണ്‍പീര്‍ സുര്‍ജേവാലയെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് രാവിലെ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് എ.ഐ.സി.സി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സ്ഥലത്ത് വലിയ […]

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പൊലീസ് വിലക്ക് ലംഘിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് (ഇ.ഡി) പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി നടന്ന് രാഹുല്‍ ഗാന്ധി എംപി. പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ പൊലീസ് കയ്യേറ്റം ചെയ്തു. ഇദ്ദേഹം സ്ഥലത്ത് കുഴഞ്ഞുവീണു. രണ്‍പീര്‍ സുര്‍ജേവാലയെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് രാവിലെ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് എ.ഐ.സി.സി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കടുത്ത നിയന്ത്രണമുണ്ടായിട്ടും നിരവധി പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം നടക്കുന്നത്. ഇവരില്‍ പലരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഇഡി ആസ്ഥാനത്തിന് മുന്നിലും വലിയ പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ ഇ.ഡി ഓഫീസിന് മുന്നിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പിയെ പൊലീസ് പിടിച്ച് തള്ളി. പൊലീസും എം.പിയും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

Related Articles
Next Story
Share it