കോണ്‍ഗ്രസ് നേതാവ് പാമ്പ് കടിയേറ്റ് മരിച്ചു
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവ് പാമ്പുകടിയേറ്റ് മരിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പുല്ലൂര്‍ കൊടവലത്തെ വള്ളിവളപ്പില്‍ എന്‍. കുഞ്ഞിരാമന്‍ (56) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. വീടിന് അല്‍പമകലെ മരുതം കണ്ടത്തിലില്‍ കോല്‍ക്കളി പരിശീലനത്തിന് പോകുമ്പോഴാണ് മണ്ഡലിയുടെ കടിയേറ്റത്. പാമ്പിനെ കണ്ടെത്തി അതിനെ കൊന്നതിന് ശേഷം ചത്ത പാമ്പിനെയും കൊണ്ട് സമീപത്തെ വീട്ടിലെത്തി പാമ്പുകടിച്ച വിവരം പറയുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കുഞ്ഞിരാമനെ ജില്ലാ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. വയറിങ് തൊഴിലാളിയായ കുഞ്ഞിരാമന്‍ നാട്ടിലെ സാമൂഹ്യ രംഗത്തെ സജീവ […]

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവ് പാമ്പുകടിയേറ്റ് മരിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പുല്ലൂര്‍ കൊടവലത്തെ വള്ളിവളപ്പില്‍ എന്‍. കുഞ്ഞിരാമന്‍ (56) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. വീടിന് അല്‍പമകലെ മരുതം കണ്ടത്തിലില്‍ കോല്‍ക്കളി പരിശീലനത്തിന് പോകുമ്പോഴാണ് മണ്ഡലിയുടെ കടിയേറ്റത്. പാമ്പിനെ കണ്ടെത്തി അതിനെ കൊന്നതിന് ശേഷം ചത്ത പാമ്പിനെയും കൊണ്ട് സമീപത്തെ വീട്ടിലെത്തി പാമ്പുകടിച്ച വിവരം പറയുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കുഞ്ഞിരാമനെ ജില്ലാ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. വയറിങ് തൊഴിലാളിയായ കുഞ്ഞിരാമന്‍ നാട്ടിലെ സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ബാലാമണി. മക്കള്‍: നിധീഷ് (പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), നാനൂസ് (ഗള്‍ഫ്), നികേഷ്. മരുമക്കള്‍: ഇന്ദു കോട്ടപ്പാറ, വീണ കവ്വായി. സഹോദരി: ലത.