വൈദ്യുതി കമ്പിയില്‍തട്ടി കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്:   വൈദ്യുതി കമ്പിയില്‍തട്ടി കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് കൊവ്വല്‍പ്പള്ളിയിലെ ഡി.വി.ബാലകൃഷ്ണന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കൊവ്വല്‍പ്പള്ളിയിലാണ് അപകടം. കൊച്ചുമകന്‍ നിഹാലിന്റെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെയാണ് ദുരന്തം. താഴ്ന്നുകിടന്ന ഒരുഭാഗം പൊട്ടിയ കമ്പി ദേഹത്ത് തട്ടുകയായിരുന്നു. ബാലകൃഷ്ണന്‍ ഷോക്കേറ്റ് പിടയുന്നതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി ദൂരേയ്ക്ക് തെറിച്ചുവീണതിനാല്‍ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഷോക്കേറ്റു പിടയുകയായിരുന്നു. കമ്പി തട്ടിമാറ്റി ബാലകൃഷ്ണന് പ്രഥമശുശ്രൂഷ നല്‍കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. […]

കാഞ്ഞങ്ങാട്: വൈദ്യുതി കമ്പിയില്‍തട്ടി കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് കൊവ്വല്‍പ്പള്ളിയിലെ ഡി.വി.ബാലകൃഷ്ണന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കൊവ്വല്‍പ്പള്ളിയിലാണ് അപകടം. കൊച്ചുമകന്‍ നിഹാലിന്റെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെയാണ് ദുരന്തം. താഴ്ന്നുകിടന്ന ഒരുഭാഗം പൊട്ടിയ കമ്പി ദേഹത്ത് തട്ടുകയായിരുന്നു. ബാലകൃഷ്ണന്‍ ഷോക്കേറ്റ് പിടയുന്നതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി ദൂരേയ്ക്ക് തെറിച്ചുവീണതിനാല്‍ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഷോക്കേറ്റു പിടയുകയായിരുന്നു. കമ്പി തട്ടിമാറ്റി ബാലകൃഷ്ണന് പ്രഥമശുശ്രൂഷ നല്‍കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ലാബ് ജീവനക്കാരനായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പൂര്‍ണ്ണ സമയം രാഷ്ട്രീയ പ്രവര്‍ത്തകനായി. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് മരണം തട്ടിയെടുത്തത്. ഹൊസ്ദുര്‍ഗ് സര്‍വീസ് ബാങ്ക് മുന്‍ ഡയറക്ടറായിരുന്നു. ഭാര്യ ഗൗരി. മക്കള്‍: ദിവ്യ, നവ്യ (സ്റ്റാഫ് നഴ്‌സ്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്). മരുമക്കള്‍: വസന്തന്‍, സുരാജ്. സഹോദരങ്ങള്‍: മീനാക്ഷി, ഓമന, ദാമോദരന്‍. ഇന്ന് രാവിലെ 11ന് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം, പിന്നീട് കൊവ്വല്‍ പളളിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Related Articles
Next Story
Share it