മുഖ്യമന്ത്രിക്ക് ആര്‍ജ്ജവം ഉണ്ടെങ്കില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം-വി.ടി ബല്‍റാം

കാസര്‍കോട്: മുഖ്യമന്ത്രിക്ക് ആര്‍ജ്ജവം ഉണ്ടെങ്കില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി ബല്‍റാം പറഞ്ഞു. കെപിസിസിയുടെ ആഹ്വാനനുസരണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നടന്ന കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി നടത്തുന്ന ടോം ആന്റ് ജെറി കളിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ […]

കാസര്‍കോട്: മുഖ്യമന്ത്രിക്ക് ആര്‍ജ്ജവം ഉണ്ടെങ്കില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി ബല്‍റാം പറഞ്ഞു. കെപിസിസിയുടെ ആഹ്വാനനുസരണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നടന്ന കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി നടത്തുന്ന ടോം ആന്റ് ജെറി കളിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പറ്റാത്തത് സര്‍ക്കാരിന്റെ പരാജയമാണ്. വിലക്കയറ്റം ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി. ആഭ്യന്തര വകുപ്പ് പരിപൂര്‍ണ്ണ പരാജയമാണെന്നതിന്റെ തെളിവാണ് ആഭിചാര കൊലപാതകങ്ങളും ദുരഭിമാന കൊലകളും കേരളം സാക്ഷ്യം വഹിക്കുന്നത്. ഇടതു സഹയാത്രികര്‍ പോലും വിമര്‍ശിക്കുന്ന രീതിയിലേക്ക് ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് കെ.പി കുഞ്ഞികണ്ണന്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, കെപിസിസി അംഗങ്ങളായ കെ നീലകണ്ഠന്‍, പി.എ അഷറഫലി, കെ.വി ഗംഗാധരന്‍, മീനാക്ഷി ബാലകൃഷ്ണന്‍, കെ കെ നാരായണന്‍, സേവാദള്‍ സംസ്ഥാന ചീഫ് കോഡിനേറ്റര്‍ രമേശന്‍ കരുവാച്ചേരി, ഡിസിസി ഭാരവാഹികളായ അഡ്വ കെ.കെ രാജേന്ദ്രന്‍, കരുണ്‍ താപ്പ, വി.ആര്‍ വിദ്യാസാഗര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, കെ വി സുധാകരന്‍, ധന്യാ സുരേഷ്, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യന്‍ പതാലില്‍, ഹരീഷ് പി നായര്‍, ബ്ലോക്ക് പ്രസിഡണ്ട്മാരായ പി കുഞ്ഞികണ്ണന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, തോമസ് മാത്യു, സി രാജന്‍ പെരിയ, കെ.ബലരാമന്‍ നമ്പ്യാര്‍, കെ വാരിജാക്ഷന്‍, കെ ഖാലിദ്, കെ ലക്ഷ്മണപ്രഭു, എന്‍ കെ രത്‌നാകരന്‍, മധുസുദനന്‍ ബാലൂര്‍, നേതാക്കളായ ബി.പി പ്രദീപ്കുമാര്‍, ജോമോന്‍ ജോസ്, പി സുരേന്ദ്രന്‍ നായര്‍, ഏ വാസുദേവന്‍, പി രാമചന്ദ്രന്‍, പത്മരാജന്‍ ഐങ്ങോത്ത്, രാജേഷ് പള്ളിക്കര, സിജോ അമ്പാട്ട്, സി.കെ അരവിന്ദന്‍, ടി.കെ നാരായണന്‍, മനാഫ് നുള്ളിപ്പാടി എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it