കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം; ബി.ജെ.പി കടപുഴകി വീണു
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റില്‍ ബി.ജെ.പി കടപുഴകി വീണു. എക്‌സിറ്റ്‌പോളില്‍ പ്രതീക്ഷിച്ച മുന്നേറ്റം ജെ.ഡി.എസിനും നടത്താനായി.224 അംഗ സഭയില്‍ ഉച്ചവരെ ലഭിച്ച ഫലം അനുസരിച്ച് 133 സീറ്റുകളിലെ ലീഡുമായി കോണ്‍ഗ്രസ് ജൈത്രയാത്ര തുടരുന്നു. 65 സീറ്റുകളില്‍ ബി.ജെ.പിയും 22 സീറ്റുകളില്‍ ജെ.ഡി.എസിനും ലീഡുണ്ട്. സംസ്ഥാത്തെ 6 മേഖലകളില്‍ നാലിലും കോണ്‍ഗ്രസ് ആണ് മുന്നില്‍. ബംഗളൂര്‍ നഗരമേഖലയിലും തീരദേശ കര്‍ണാടകയിലുമാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്.സി.പി.എം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ്. […]

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റില്‍ ബി.ജെ.പി കടപുഴകി വീണു. എക്‌സിറ്റ്‌പോളില്‍ പ്രതീക്ഷിച്ച മുന്നേറ്റം ജെ.ഡി.എസിനും നടത്താനായി.
224 അംഗ സഭയില്‍ ഉച്ചവരെ ലഭിച്ച ഫലം അനുസരിച്ച് 133 സീറ്റുകളിലെ ലീഡുമായി കോണ്‍ഗ്രസ് ജൈത്രയാത്ര തുടരുന്നു. 65 സീറ്റുകളില്‍ ബി.ജെ.പിയും 22 സീറ്റുകളില്‍ ജെ.ഡി.എസിനും ലീഡുണ്ട്. സംസ്ഥാത്തെ 6 മേഖലകളില്‍ നാലിലും കോണ്‍ഗ്രസ് ആണ് മുന്നില്‍. ബംഗളൂര്‍ നഗരമേഖലയിലും തീരദേശ കര്‍ണാടകയിലുമാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്.
സി.പി.എം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ്. നിര്‍ണായക ശക്തിയാകുമെന്ന് കരുതുന്ന ജനതാദള്‍ (എസ്) പ്രതീക്ഷിച്ചത് പോലെ 22 ഓളം സീറ്റുകളില്‍ മുന്നിട്ട് നിന്നു.
ബി.ജെ.പി മന്ത്രിമാരില്‍ പലരും പിന്നിലാണെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുന്നിട്ടുനില്‍ക്കുന്നു. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും ഏറെ മുന്നിലാണ്. ഹുബ്ബള്ളിധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഏറെ പിന്നിലാണ്. ചന്നപട്ടണത്ത് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ലീഡ് ചെയ്യുന്നു. കര്‍ണാടകയില്‍ ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമ്പോള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വലിയ ആവേശത്തിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിച്ചു.
കര്‍ണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്.