കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബേഡകം: കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു. കുറ്റിക്കോല്‍ പുളുവിഞ്ചിയിലെ എച്ച് വേണുവി(35)നാണ് വെട്ടേറ്റത്. വേണുവിനെ പരിക്കുകളോടെ ജില്ലാആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ബേഡകം പൊലീസ് സി.പി.എം പ്രവര്‍ത്തകരായ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തു. എച്ച്. ജി സുജിത്ത്(32), പി.എസ് റെജി(49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വേണുവിന്റെ സഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി നടത്തിയ സല്‍ക്കാരത്തിനിടെ വേണുവിന്റെ സുഹൃത്ത് ഷിനോജിനെ ചിലര്‍ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതോടെ […]

ബേഡകം: കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു. കുറ്റിക്കോല്‍ പുളുവിഞ്ചിയിലെ എച്ച് വേണുവി(35)നാണ് വെട്ടേറ്റത്. വേണുവിനെ പരിക്കുകളോടെ ജില്ലാആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ബേഡകം പൊലീസ് സി.പി.എം പ്രവര്‍ത്തകരായ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തു. എച്ച്. ജി സുജിത്ത്(32), പി.എസ് റെജി(49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വേണുവിന്റെ സഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി നടത്തിയ സല്‍ക്കാരത്തിനിടെ വേണുവിന്റെ സുഹൃത്ത് ഷിനോജിനെ ചിലര്‍ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ച സംഘം വാക്കത്തി കൊണ്ട് തന്റെ തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചെന്നും തടഞ്ഞതിനാല്‍ ഇടതുകൈക്ക് ആഴത്തിലുള്ള മുറിവേറ്റുവെന്നും വേണു പറഞ്ഞു. വേണുവിനെ ആദ്യം ബേഡകം താലൂക്ക് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഘര്‍ഷത്തിനിടെ ഷിനോജിനും പരിക്കേറ്റിട്ടുണ്ട്. വേണുവിന്റെ പരാതിയില്‍ പുളുവിഞ്ചിയിലെ പി.എല്‍ സന്തോഷ്, സുജിത്, സന്തോഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സന്തോഷിന്റെ പരാതിയില്‍ വേണുവിനെതിരെയും കേസെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it