കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി; നേമത്ത് കെ. മുരളീധരന് സാധ്യത

തിരുവനന്തപുരം: നേമത്ത് ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായി അറിയുന്നു. ഇന്ന് വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നേമത്ത് കെ. മുരളീധരന്‍ എം.പിയുടെ പേരാണ് സോണിയാഗാന്ധിക്ക് കൈമാറിയ പട്ടികയിലുള്ളത്. ഇന്നലെ കേന്ദ്ര നേതൃത്വം കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. നേമത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളീധരനെ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം മുരളീധരനും സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈക്കമാണ്ടാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത്. ഒരു സംസ്ഥാനത്തും എം.പിമാര്‍ക്ക് ഇളവ് നല്‍കിയിട്ടില്ല. അതേസമയം കൊല്ലത്ത് ഡി.സി.സി പ്രസിഡണ്ട് ബിന്ദു കൃഷ്ണ മത്സരിക്കും. […]

തിരുവനന്തപുരം: നേമത്ത് ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായി അറിയുന്നു. ഇന്ന് വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നേമത്ത് കെ. മുരളീധരന്‍ എം.പിയുടെ പേരാണ് സോണിയാഗാന്ധിക്ക് കൈമാറിയ പട്ടികയിലുള്ളത്. ഇന്നലെ കേന്ദ്ര നേതൃത്വം കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. നേമത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളീധരനെ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം മുരളീധരനും സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈക്കമാണ്ടാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത്. ഒരു സംസ്ഥാനത്തും എം.പിമാര്‍ക്ക് ഇളവ് നല്‍കിയിട്ടില്ല. അതേസമയം കൊല്ലത്ത് ഡി.സി.സി പ്രസിഡണ്ട് ബിന്ദു കൃഷ്ണ മത്സരിക്കും. വിഷ്ണുനാഥിന്റെ പേര് ഇവിടെ പരിഗണിച്ചിരുന്നുവെങ്കിലും കുണ്ടറയിലേക്ക് മാറ്റി. തൃപ്പൂണിത്തുറയില്‍ മുന്‍മന്ത്രി കെ. ബാബു മത്സരിക്കും. വട്ടിയൂര്‍കാവില്‍ കെ.പി അനില്‍കുമാറിന്റെ പേരാണ് പട്ടികയിലുള്ളത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. നേമം ഒരു അത്ഭുതമാണെന്ന പ്രചാരണത്തിന് പ്രസക്തിയില്ലെന്നും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടെങ്കില്‍ നേമത്ത് വിജയിക്കാന്‍ യു.ഡി.എഫിന് സാധിക്കുമെന്നും മുരളീധരന്‍ പ്രതികരിച്ചു.

Related Articles
Next Story
Share it