മൊഗ്രാല്‍ പുത്തൂരില്‍ ലീഗിനോട് വീണ്ടും കോണ്‍ഗ്രസ് ഇടഞ്ഞു; പത്രികകള്‍ പിന്‍വലിച്ചു, പിന്നാലെ രാജിയും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 2015ലെ യു.ഡി.എഫ്. സ്റ്റാറ്റസ്‌കോ നിലനിര്‍ത്താതെ മുസ്ലിം ലീഗ് ഏക പക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും അതിന് ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനില്‍ക്കുകയും ചെയ്തതായി ആരോപിച്ച് ഏതാനും കോണ്‍ഗ്രസ് ഭാരവാഹികള്‍ സ്ഥാനം രാജിവെച്ചു. മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ബി. വിജയകുമാര്‍, മാധവന്‍ ബെള്ളീര്‍, സെക്രട്ടറിമാരായ ഹമീദ് കാവില്‍, എന്‍.എ. ഖാദര്‍, നജീബ് എരിയാല്‍ എന്നിവരാണ് ഭാരവാഹിത്വം രാജിവെച്ചത്. 15 വാര്‍ഡുകളുള്ള മൊഗ്രാല്‍പുത്തൂരില്‍ കഴിഞ്ഞ ഭരണ സമിതിയില്‍ മുസ്ലിം ലീഗിന് പത്തും ബി.ജെ.പിക്ക് […]

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 2015ലെ യു.ഡി.എഫ്. സ്റ്റാറ്റസ്‌കോ നിലനിര്‍ത്താതെ മുസ്ലിം ലീഗ് ഏക പക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും അതിന് ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനില്‍ക്കുകയും ചെയ്തതായി ആരോപിച്ച് ഏതാനും കോണ്‍ഗ്രസ് ഭാരവാഹികള്‍ സ്ഥാനം രാജിവെച്ചു.
മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ബി. വിജയകുമാര്‍, മാധവന്‍ ബെള്ളീര്‍, സെക്രട്ടറിമാരായ ഹമീദ് കാവില്‍, എന്‍.എ. ഖാദര്‍, നജീബ് എരിയാല്‍ എന്നിവരാണ് ഭാരവാഹിത്വം രാജിവെച്ചത്. 15 വാര്‍ഡുകളുള്ള മൊഗ്രാല്‍പുത്തൂരില്‍ കഴിഞ്ഞ ഭരണ സമിതിയില്‍ മുസ്ലിം ലീഗിന് പത്തും ബി.ജെ.പിക്ക് നാലും ഒരു സ്വതന്ത്ര അംഗങ്ങവുമാണ് ഉണ്ടായിരുന്നത്. 11 ഇടത്ത് ലീഗ് സ്ഥാനാര്‍ത്ഥികളും ഒരിടത്ത് ലീഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് ഇത്തവണ മത്സരിക്കുന്നത്. തുടര്‍ച്ചയായി ബി.ജെ.പി. ജയിക്കുന്ന വാര്‍ഡുകള്‍ മാത്രം തങ്ങള്‍ക്ക് മാറ്റിവെക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഇതേ തുടര്‍ന്ന് ഏതാനും വാര്‍ഡുകളില്‍ കോണ്‍ഗ്രസ് നല്‍കിയ പത്രികകള്‍ പിന്‍വലിച്ചു.
അതേസമയം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കൂടുതലും വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് എരിയാല്‍ ഡിവിഷന്‍ കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. ഇവിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.എ. അഷ്‌റഫലിയാണ് മത്സരിക്കുന്നത്.

Related Articles
Next Story
Share it