ന്യൂഡല്‍ഹി: കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗാറാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കഴിഞ്ഞ രണ്ടിന് കോവിഡ് പോസിറ്റീവ് ആയതിനു ശേഷം സോണിയ സ്വയം നിരീക്ഷണത്തില്‍ പോകുകയായിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് സോണിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്.