കഴുത്തിന് മേല്‍ തല വേണോ വാര്‍ഡ് മെമ്പറാകണോ എന്നറിയാതെ പകച്ച് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; സ്ഥാനാര്‍ത്ഥിയുടെ ഭാര്യയെ വിളിച്ച് ഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകനെതിരെ പരാതി നല്‍കി

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി. ന്യൂമാഹി പഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു.കെ. ശ്രീജിത്തിനെതിരെയാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയത്. ശ്രീജിത്തിന്റെ ഭാര്യ റീമയെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകനായ പണിക്കാണ്ടി റിനിക്കെതിരെ റീമ പോലീസില്‍ പരാതി നല്‍കി. പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സി.പി.എം. പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരേ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. Congress candidate threatened by […]

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി. ന്യൂമാഹി പഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു.കെ. ശ്രീജിത്തിനെതിരെയാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയത്. ശ്രീജിത്തിന്റെ ഭാര്യ റീമയെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി.

സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകനായ പണിക്കാണ്ടി റിനിക്കെതിരെ റീമ പോലീസില്‍ പരാതി നല്‍കി. പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സി.പി.എം. പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരേ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

Congress candidate threatened by CPM Activist

Related Articles
Next Story
Share it