കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ച; 91 സീറ്റില്‍ മത്സരിക്കും, തീരുമാനമാകാതെ നേമം അടക്കം 10 സീറ്റുകള്‍, എംപിമാര്‍ക്ക് സീറ്റില്ലെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡെല്‍ഹിയില്‍ അറിയിച്ചു. യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായും കോണ്‍ഗ്രസ് 91 സീറ്റില്‍ മത്സരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം എംപി സ്ഥാനത്തുള്ള ആരും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ വെള്ളിയാഴ്ചയും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപനം നടത്താനായില്ല. 81 സീറ്റുകളിലെ കാര്യം തീരുമാനമായെങ്കിലും നേമം അടക്കമുള്ള 10 സീറ്റുകളില്‍ തീരുമാനമായിട്ടില്ല. നേമത്തെ […]

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡെല്‍ഹിയില്‍ അറിയിച്ചു. യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായും കോണ്‍ഗ്രസ് 91 സീറ്റില്‍ മത്സരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം എംപി സ്ഥാനത്തുള്ള ആരും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ വെള്ളിയാഴ്ചയും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപനം നടത്താനായില്ല. 81 സീറ്റുകളിലെ കാര്യം തീരുമാനമായെങ്കിലും നേമം അടക്കമുള്ള 10 സീറ്റുകളില്‍ തീരുമാനമായിട്ടില്ല. നേമത്തെ സ്ഥാനാര്‍ത്ഥി ദുര്‍ബലനായിരിക്കില്ല എന്നും നേതാക്കള്‍ പറയുന്നു.

10 സീറ്റുകളില്‍ വിശദമായ ചര്‍ച്ച വേണമെന്നും എല്ലാ സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന തീരുമാനം സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ വന്നതോടെ നേമം മണ്ഡലത്തില്‍ കെ. മുരളീധരന്റെ കാത്തിരിപ്പ് വെറുതെയാകുമെന്നാണ് സൂചന. രണ്ട് മണ്ഡലങ്ങളില്‍ ഒരാള്‍ മത്സരിക്കുന്ന പ്രവണതയും ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിച്ചാല്‍ പുതുപ്പള്ളിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടേത്തേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരാത്തതുകൊണ്ടാണ് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന സ്ഥാനാര്‍ഥിപ്പട്ടിക നീണ്ടുപോയത്.

നേമം സംബന്ധിച്ച ആശയക്കുഴപ്പമാണ് ചര്‍ച്ച നീണ്ടുപോകുന്നതെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും ശക്തികൂടി. പുതുപ്പള്ളിയില്‍ മാത്രമേ മത്സരിക്കുവെന്ന് ആവര്‍ത്തിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് വൈകുന്നേരം നേമത്തെ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി. നേമത്ത് ശക്തനായ സ്ഥാനാര്‍ഥി തന്നെയാകും ഉണ്ടാകുകയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു.

ഘടകകക്ഷികളുടെ സീറ്റുകളുടെ കാര്യത്തിലും പ്രഖ്യാപനമുണ്ടായി. യുഡിഎഫിലെ പ്രധാനഘടകകക്ഷിയായ മുസ്ലിം ലീഗ് 27 സീറ്റില്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ്-10, ആര്‍എസ്പി-അഞ്ച്, എന്‍സികെ-രണ്ട്, സിഎംപി-ഒന്ന്, കേരള കോണ്‍ഗ്രസ് ജേക്കബ്-ഒന്ന്, എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ സീറ്റ് നില.

Related Articles
Next Story
Share it