കോണ്‍ഗ്രസ് പട്ടികയില്‍ 55 പുതുമുഖങ്ങള്‍, ഇരിക്കൂര്‍ ഒഴികെ സിറ്റിംഗ് എംഎല്‍എമാരെല്ലാം സ്വന്തം മണ്ഡലത്തില്‍; സാധ്യതാ പട്ടിക അറിയാം

ന്യൂഡല്‍ഹി/തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മൂന്ന് മണിയോടെയുണ്ടാകുമെന്ന് സൂചന. 55 പുതുമുഖങ്ങള്‍ ഇത്തവണ സാധ്യതാ പട്ടികയിലുണ്ട്. ഇരിക്കൂര്‍ ഒഴികെ സിറ്റിംഗ് എംഎല്‍എമാരെല്ലാം സ്വന്തം മണ്ഡലത്തില്‍ മത്സരിക്കും. മലമ്പുഴയടക്കം 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതിനിടെ പട്ടികയില്‍ അപാകത ആരോപിച്ച് കെ സുധാകരന്‍ എംപി രംഗത്തെത്തി. ഇരിക്കൂര്‍ സീറ്റിന്റെ കാര്യത്തില്‍ പി സി വിഷ്ണുനാഥ് കടുംപിടുത്തം പിടിക്കുന്ന സാഹചര്യത്തില്‍ പിസിയും കെ സുധാകരനും ചര്‍ച്ച ചെയ്ത് സമവായത്തിലത്തട്ടെയെന്നാണ് കോണ്‍ഗ്രസ് തീരുമാനം. സാണി സെബാസ്റ്റ്യന്റെയും സജീവ് ജോസഫിന്റെയും പേരുകളാണ് ഇരിക്കൂറിലുള്ളത്. […]

ന്യൂഡല്‍ഹി/തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മൂന്ന് മണിയോടെയുണ്ടാകുമെന്ന് സൂചന. 55 പുതുമുഖങ്ങള്‍ ഇത്തവണ സാധ്യതാ പട്ടികയിലുണ്ട്. ഇരിക്കൂര്‍ ഒഴികെ സിറ്റിംഗ് എംഎല്‍എമാരെല്ലാം സ്വന്തം മണ്ഡലത്തില്‍ മത്സരിക്കും. മലമ്പുഴയടക്കം 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതിനിടെ പട്ടികയില്‍ അപാകത ആരോപിച്ച് കെ സുധാകരന്‍ എംപി രംഗത്തെത്തി. ഇരിക്കൂര്‍ സീറ്റിന്റെ കാര്യത്തില്‍ പി സി വിഷ്ണുനാഥ് കടുംപിടുത്തം പിടിക്കുന്ന സാഹചര്യത്തില്‍ പിസിയും കെ സുധാകരനും ചര്‍ച്ച ചെയ്ത് സമവായത്തിലത്തട്ടെയെന്നാണ് കോണ്‍ഗ്രസ് തീരുമാനം. സാണി സെബാസ്റ്റ്യന്റെയും സജീവ് ജോസഫിന്റെയും പേരുകളാണ് ഇരിക്കൂറിലുള്ളത്.

കുണ്ടറയില്‍ പി സി വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ തര്‍ക്കമുണ്ടായിരുന്ന നേമം അടക്കമുള്ള മണ്ഡലങ്ങളില്‍ ധാരണയായി. എംപി കെ മുരളീധരന്‍ ഇവിടെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ കെ പി അനില്‍കുമാര്‍ മത്സരിക്കും. മുന്‍ എംഎല്‍എ എം. മുരളി ചെങ്ങന്നൂരില്‍ മത്സരിക്കുമ്പോള്‍, മുന്‍ എംപി എന്‍. പീതാംബരക്കുറുപ്പ് ചാത്തന്നൂരില്‍ ജനവിധി തേടും.

ഡെല്‍ഹിയില്‍ നടന്ന വിശദമായ ചര്‍ച്ചയ്ക്കും സ്‌ക്രീനിംഗ് കമ്മിറ്റിക്കും ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാട്ടിലേക്കു മടങ്ങിയിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡെല്‍ഹിയില്‍ തുടരുകയാണ്. എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നു നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും നേമത്ത് ശക്തവും സ്വാധീനവുമുള്ള സ്ഥാനാര്‍ത്ഥി ആവശ്യമായി വരികയും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടാന്‍ തയ്യാറാകാതെ ഇരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിട്ടുവീഴ്ചയാകാമെന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്.

കൊല്ലം, ഇരിക്കൂര്‍, കല്‍പ്പറ്റ, നിലമ്പൂര്‍, പട്ടാമ്പി എന്നീ സീറ്റുകളില്‍ ലിസ്റ്റിലുള്ള സ്ഥാനാര്‍ഥികളെ മാറ്റുന്നതിനെക്കുറിച്ചും ചില ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനയുണ്ട്. പലയിടത്തും ഒന്നിലധികം പേരുകള്‍ ലിസ്റ്റിലുണ്ട്.

കോണ്‍ഗ്രസ് സാധ്യതാ സ്ഥാനാര്‍ഥി പട്ടിക (അന്തിമ പട്ടിക ഇന്നു പുറത്തിങ്ങുമ്പോള്‍ നേരിയ മാറ്റങ്ങള്‍ വന്നേക്കാം.)

  • തിരുവനന്തപുരം ജില്ല: തിരുവനന്തപുരം- വി.എസ്. ശിവകുമാര്‍. പാറശാല - അന്‍സജിത റസല്‍. നെയ്യാറ്റിന്‍കര- ആര്‍. സെല്‍വരാജ്. കോവളം- എം. വിന്‍സെന്റ്. കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍. നെടുമങ്ങാട്- പി.എസ്. പ്രശാന്ത്. വാമനപുരം- ആനാട് ജയന്‍. വര്‍ക്കല- ബി.ആര്‍.എം.ഷെരീഫ്. ചിറയിന്‍കീഴ്- കെ.എസ്. അനൂപ്. കഴക്കൂട്ടം- ഡോ.എസ്.എസ്. ലാല്‍. വട്ടിയൂര്‍ക്കാവ്- കെ.പി. അനില്‍കുമാര്‍.
  • കൊല്ലം ജില്ല: ചാത്തന്നൂര്‍- എന്‍. പീതാംബരക്കുറുപ്പ്. ചടയമംഗലം- എം.എം. നസീര്‍. കൊട്ടാരക്കര- ആര്‍. രശ്മി. പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല. കരുനാഗപ്പള്ളി- സി.ആര്‍. മഹേഷ്. കൊല്ലം- ബിന്ദു കൃഷ്ണ. കുണ്ടറ-പി.സി. വിഷ്ണുനാഥ്.
  • പത്തനംതിട്ട ജില്ല: കോന്നി- റോബിന്‍ പീറ്റര്‍. റാന്നി- അനിത വിജയകുമാര്‍. ആറന്മുള-കെ ശിവദാസന്‍.
  • ആലപ്പുഴ ജില്ല: കായംകുളം- ഹരിത ബാബു. ചേര്‍ത്തല- വി.എന്‍. അജയന്‍, ശരത്. ചെങ്ങന്നൂര്‍- എം. മുരളി. ആലപ്പുഴ- തര്‍ക്കമുണ്ടെങ്കിലും ഡോ. കെ.എസ്. മനോജ്. അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍. ഹരിപ്പാട്- രമേശ് ചെന്നിത്തല.
  • കോട്ടയം ജില്ല: കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കന്‍. വൈക്കം- ഡോ.വി.ആര്‍. സോന. കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി. പൂഞ്ഞാര്‍- ടോമി കല്ലാനി.
  • ഇടുക്കി ജില്ല: ദേവികുളം- കെ.എ. കുമാര്‍. ഉടുമ്പന്‍ചോല- നിഷ പുരുഷോത്തമന്‍ (സാധ്യത). പീരുമേട്- റോയ് കെ. പൗലോസ്, സിറിയക് തോമസ് (തര്‍ക്കം).
  • എറണാകുളം ജില്ല: കൊച്ചി- ടോണി ചമ്മിണി. മൂവാറ്റുപുഴ- മാത്യു കുഴല്‍നാടന്‍. വൈപ്പിന്‍- മുനമ്പം സന്തോഷ്, കെ.പി. ഹരിദാസ്. ആലുവ- അന്‍വര്‍ സാദത്ത്. പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പിള്ളി. അങ്കമാലി- റോജി എം. ജോണ്‍. എറണാകുളം- ടി.ജെ. വിനോദ്. കുന്നത്തുനാട്- വി.പി. സജീന്ദ്രന്‍. പറവൂര്‍- വി.ഡി. സതീശന്‍. തൃക്കാക്കര- പി.ടി. തോമസ്.
  • തൃശൂര്‍ ജില്ല: തൃശൂര്‍ - പത്മജ വേണുഗോപാല്‍. ഒല്ലൂര്‍- ജോസ് വള്ളൂര്‍. കൊടുങ്ങല്ലൂര്‍- സോണിയ ഗിരി. മണലൂര്‍- സുനില്‍ അന്തിക്കാട്. പുതുക്കാട്- ബാബുരാജ്, ജോസഫ് ടാജറ്റ്. കുന്നംകുളം- ജയശങ്കര്‍. ചേലക്കര- സി.സി. ശ്രീകുമാര്‍. വടക്കാഞ്ചേരി- അനില്‍ അക്കര.
  • പാലക്കാട് ജില്ല: പാലക്കാട്- ഷാഫി പറമ്പില്‍. ഒറ്റപ്പാലം- ഹരിഗോവിന്ദന്‍. തൃത്താല- വി.ടി. ബല്‍റാം. പട്ടാമ്പി-കെഎസ്ബിഎ തങ്ങള്‍. ആര്യാടന്‍ ഷൗക്കത്ത്.
  • മലപ്പുറം ജില്ല: പൊന്നാനി- എ.എന്‍. രോഹിത്. നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത്, വി.വി. പ്രകാശ്, ടി സിദ്ദീഖ് (തര്‍ക്കം). വണ്ടൂര്‍- എ.പി. അനില്‍കുമാര്‍.
  • വയനാട് ജില്ല: മാനന്തവാടി- പി.കെ. ജയലക്ഷ്മി. സുല്‍ത്താന്‍ ബത്തേരി- ഐ.സി. ബാലകൃഷ്ണന്‍. ഇരിക്കൂര്‍- സോണി സെബാസ്റ്റ്യന്‍, സജീവ്് ജോസഫ്.
  • കോഴിക്കോട് ജില്ല: കോഴിക്കോട് നോര്‍ത്ത്- കെ.എം. അഭിജിത്. ബേപ്പൂര്‍- പി.എം. നിയാസ്. കൊയിലാണ്ടി- എന്‍. സുബ്രഹ്‌മണ്യന്‍. നാദാപുരം- പ്രവീണ്‍കുമാര്‍. ബാലുശേരി- ധര്‍മ്മജന്‍ ബോള്‍ഗാട്ടി.
  • കണ്ണൂര്‍ ജില്ല: കണ്ണൂര്‍- സതീശന്‍ പാച്ചേനി. തലശേരി - റിജുല്‍ മാക്കുറ്റി. തളിപ്പറമ്പ്- അബ്ദുള്‍ റഷീദ്. പേരാവൂര്‍- സണ്ണി ജോസഫ്.
  • കാസര്‍കോട് ജില്ല: ഉദുമ - ബാലകൃഷ്ണന്‍ പെരിയ.
Related Articles
Next Story
Share it