കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ഉദുമയിൽ ബാലകൃഷ്ണന് പെരിയയും കാഞ്ഞങ്ങാട് പി.വി.സുരേഷും പയ്യന്നൂരിൽ എം.പ്രദീപ് കുമാറും സ്ഥാനാർത്ഥികൾ
ന്യൂഡല്‍ഹി: നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. അത്യുത്തര മലബാറിൽ നീന്നും തുടങ്ങുന്നു എന്ന ആമുഖത്തോടെയാണ് പ്രഖ്യാപനം നടത്തിയത്. ഉദുമയിൽ ബാലകൃഷ്ണന് പെരിയയും കാഞ്ഞങ്ങാട് പി.വി.സുരേഷും പയ്യന്നൂരിൽ .പ്രദീപ് കുമാറും ആണ് സ്ഥാനാർത്ഥികൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. പ്രതിപക്ഷ നേതാവ് .രമേശ് ചെന്നിത്തല ഹരിപ്പാടും കെ മുരളീധരൻ നേമത്തും മത്സരിക്കും .പദ്മജ വേണുഗോപാൽ - തൃശ്ശൂർ, ബിന്ദു കൃഷ്ണ […]

ന്യൂഡല്‍ഹി: നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു.
അത്യുത്തര മലബാറിൽ നീന്നും തുടങ്ങുന്നു എന്ന ആമുഖത്തോടെയാണ് പ്രഖ്യാപനം നടത്തിയത്. ഉദുമയിൽ ബാലകൃഷ്ണന് പെരിയയും കാഞ്ഞങ്ങാട് പി.വി.സുരേഷും പയ്യന്നൂരിൽ .പ്രദീപ് കുമാറും ആണ് സ്ഥാനാർത്ഥികൾ.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. പ്രതിപക്ഷ നേതാവ് .രമേശ് ചെന്നിത്തല ഹരിപ്പാടും കെ മുരളീധരൻ നേമത്തും മത്സരിക്കും .പദ്മജ വേണുഗോപാൽ - തൃശ്ശൂർ, ബിന്ദു കൃഷ്ണ - കൊല്ലം, വി ടി ബൽറാം- തൃത്താല,
കണ്ണൂര്‍ സതീശന് പാച്ചേനി, മാനന്തവാടി പി.കെ ജയലക്ഷ്മി, പാലക്കാട് ഷാഷി പറമ്പില്‍, പറവൂര്‍ വി.ഡി സതീശന്, കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവിടങ്ങളിൽ നിന്ന് ജനവിധി തേടും. സിനിമ താരം ധർമ്മജൻ ബോൾഗാട്ടി ബാലുശേരിയിൽ മത്സരിക്കും.
യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുമെന്നറിയുന്നത്.
25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്, 51 മുതല്‍ 60 വരെ 22 പേര്, 61 മുതല്‍ 70 വയസ് വരെ 15 പേർ, 70 ന് മുകളിൽ 3 പേർ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ പ്രായ ഘടന.