കോണ്‍ഗ്രസും ബി.ആര്.എസും അവിശ്വാസത്തിന് നോട്ടീസ് നല്കി
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബി.ആര്.എസ്) പാര്‍ട്ടിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ലോക്സഭാ ഉപനേതാവും നോര്‍ത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് ഗൊഗോയിയും ബി.ആര്.എസ് എം.പി നമ നാഗേശ്വര റാവുവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് സമ്മേളനത്തിന്റെ […]

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബി.ആര്.എസ്) പാര്‍ട്ടിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ലോക്സഭാ ഉപനേതാവും നോര്‍ത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് ഗൊഗോയിയും ബി.ആര്.എസ് എം.പി നമ നാഗേശ്വര റാവുവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയുമെന്ന നിലപാടാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. അവിശ്വാസപ്രമേയ നീക്കം സംബന്ധിച്ച് മുഖ്യപ്രതിപക്ഷപാര്ട്ടികളുടെ നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
ബഹളത്തെത്തുടര്‍ന്ന് 12 മണിവരെ സഭ പിരിഞ്ഞു. സഭ വീണ്ടും ചേരുമ്പോള്‍ അവിശ്വാസ പ്രമേയം പരിഗണിച്ചേക്കും. ബി.ജെ.പിയുടെ ബംഗാള്‍, രാജസ്ഥാന് അംഗങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ അതിക്രമങ്ങള്‍ ഉന്നയിച്ചും മുദ്രാവാക്യം വിളിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തി.
ഡി.എം.കെ എം.പി തിരുച്ചി ശിവ, ആര്.ജെ.ഡി എം.പി മനോജ് കുമാര്‍ ഝാ, കോണ്‍ഗ്രസ് എം.പിമാരായ രാജീവ് ശുക്ല, രഞ്ജീത് രഞ്ജന്‍, എ.എ.പി എം.പി രാഘവ് ഛദ്ദ എന്നിവര്‍ സഭ നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടപ്പോള്‍ വിട്ടുനിന്ന ബി.ആര്.എസ് മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ തിരിഞ്ഞത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.