അസമില്‍ ബിജെപിയെ പുറത്താക്കാന്‍ ഇടത് പാര്‍ട്ടികളെ കൂടെ കൂട്ടി മതേതര വിശാല സഖ്യവുമായി കോണ്‍ഗ്രസ്

ഗുവാഹത്തി: അസമില്‍ ബിജെപിയെ പുറത്താക്കാന്‍ മതേതര വിശാല സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്. ആറ് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കുകയാണ് ലക്ഷ്യം. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), സിപിഎം, സിപിഐ, സിപിഐ-എംഎല്‍, അഞ്ചാലിക് ഗണ മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളാണ് സഖ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സമിതിയുടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് വിവിധ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു […]

ഗുവാഹത്തി: അസമില്‍ ബിജെപിയെ പുറത്താക്കാന്‍ മതേതര വിശാല സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്. ആറ് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കുകയാണ് ലക്ഷ്യം. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), സിപിഎം, സിപിഐ, സിപിഐ-എംഎല്‍, അഞ്ചാലിക് ഗണ മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളാണ് സഖ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സമിതിയുടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് വിവിധ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു സഖ്യത്തിനുളള ശ്രമം നടന്നിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സമരം അതിനുളള സാധ്യത വര്‍ധിപ്പിച്ചു. പൗരത്വവിരുദ്ധ നിയമം അസം വിരുദ്ധമാണെന്നാണ് ജനവികാരം. ഇത് വോട്ടാക്കി മാറ്റാനാണ് വിശാല സഖ്യത്തിന്റെ ശ്രമം.

അസം പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രിപുന്‍ ബോറയാണ് മറ്റ് പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. കൂടുതല്‍ മതേതര പാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരുക്കമാണെന്നും അവര്‍ക്കുവേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രിപുന്‍ ബോറ പറഞ്ഞു. ഒരുമിച്ച് നിന്നില്ലെങ്കില്‍ പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുകയും അത് ബിജെപിയുടെ വിജയത്തിനു കാരണമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it