തെറിയഭിഷേകം കേട്ട് ഇരിക്കാന്‍ വയ്യ; ചുരുളി സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി; തങ്ങളുടെ സമരം അലങ്കോലപ്പെടുത്തിയ ജോജു ജോര്‍ജിനെ വിടാതെ പിന്തുടര്‍ന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരത്തിന് നേരെ പ്രതിഷേധിച്ച നടന്‍ജോജു ജോര്‍ജിനെ വിടാതെ പിന്തുടര്‍ന്ന് കോണ്‍ഗ്രസ്. ഇപ്പോള്‍ ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ തെറിപ്രയോഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാം സിനിമക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണെന്ന് ജോണ്‍സണ്‍ […]

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരത്തിന് നേരെ പ്രതിഷേധിച്ച നടന്‍ജോജു ജോര്‍ജിനെ വിടാതെ പിന്തുടര്‍ന്ന് കോണ്‍ഗ്രസ്. ഇപ്പോള്‍ ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ തെറിപ്രയോഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാം സിനിമക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണെന്ന് ജോണ്‍സണ്‍ പരാതിയില്‍ പറയുന്നു. 'ചുരുളി' എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണെന്നും ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും ധാര്‍മ്മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്‌കാരത്തിനും നിരക്കാത്തതുമാണെന്നും അേേദ്ദഹം പറയുന്നു. നിര്‍മ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകന്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, നടപടി സ്വീകരിക്കണമെന്നാണ് ജോണ്‍സണ്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്. ചുരുളി സിനിമയിലെ പരാതിക്കാസ്പദമായ ചില വീഡിയോ ക്ലിപ്പുകളും ജോണ്‍സണ്‍ കൈമാറിയിട്ടുണ്ട്.

ജോജു ജോര്‍ജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിര്‍വഹിച്ചിരിക്കുന്നത്. സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ ആവശ്യപ്പെട്ടത്.

ഒടിടി പ്ലാറ്റ്ഫോമില്‍ എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കരുത്. തീയേറ്ററുകളില്‍ ഈ സിനിമകള്‍ കാണാന്‍ കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ല എന്നത് കേന്ദ്ര സര്‍ക്കാറും സെന്‍സര്‍ ബോര്‍ഡും മനസിലാക്കണം. ചുരുളി എന്ന സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ആയതിനാല്‍ ആ സിനിമ ഒടിടി പ്ലാറ്റഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണം; എന്‍ എസ് നുസൂര്‍ പറഞ്ഞു.

Related Articles
Next Story
Share it