സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ സമരത്തിന്റെ പേരില്‍ റോഡ് തടസപ്പെടുത്തിയത് ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായി. കോണ്‍ഗ്രസ് പ്രവവര്‍ത്തകനായ വൈറ്റില സ്വദേശി ജോസഫിനെയാണ് കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവ സ്ഥലത്തെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജോസഫിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം സമരത്തിന്റെ പേരില്‍ ദേശീയ പാത മണിക്കൂറുകളോളം സ്തംഭിപ്പിച്ചതോടെയാണ് ബ്ലോക്കില്‍ കുടുങ്ങിയ നടന്‍ ജോജു ജോര്‍ജ് ഇറങ്ങി പ്രതിഷേധിച്ചത്. ഇതോടെ പ്രകോപിതരായ […]

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ സമരത്തിന്റെ പേരില്‍ റോഡ് തടസപ്പെടുത്തിയത് ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായി. കോണ്‍ഗ്രസ് പ്രവവര്‍ത്തകനായ വൈറ്റില സ്വദേശി ജോസഫിനെയാണ് കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവ സ്ഥലത്തെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജോസഫിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസം സമരത്തിന്റെ പേരില്‍ ദേശീയ പാത മണിക്കൂറുകളോളം സ്തംഭിപ്പിച്ചതോടെയാണ് ബ്ലോക്കില്‍ കുടുങ്ങിയ നടന്‍ ജോജു ജോര്‍ജ് ഇറങ്ങി പ്രതിഷേധിച്ചത്. ഇതോടെ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ജോജുവിന് പരിക്കറ്റിരുന്നു. റേഞ്ച് റോവര്‍ കാറിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ പ്രകാരം ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ചില്ല് തകര്‍ക്കുന്നതിനിടെ ജോസഫിന്റെ വലതുകൈയില്‍ മുറിവേറ്റിരുന്നു. എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറുകയായിരുന്നുവെന്നാണ് വിവരം. രക്ത സാമ്പിള്‍ അടക്കം പോലീസ് പരിശോധിച്ചിരുന്നു. ജോജുവിനെതിരായ ആക്രമണത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണ് ഒന്നാം പ്രതി. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്ക് എതിരെ 143, 147, 149, 253, 341, 294 (ബി), 497, 506 എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Related Articles
Next Story
Share it