ധാര്‍മ്മികകലകള്‍ കാലഘട്ടത്തിന് ആവശ്യം -എന്‍.എ നെല്ലിക്കുന്ന്

കൊല്ലമ്പടി: കലകളും സാഹിത്യങ്ങളും മുല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ധാര്‍മിക കലകള്‍ പരിപോഷിപ്പിക്കേണ്ടത് കാലഘട്ടത്തിന് ആവശ്യമാണെന്ന് കാസര്‍കോട് സംയുക്ത ജമാഅത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. അണങ്കൂര്‍ റെയ്ഞ്ച് മുസാബഖ ഇസ്ലാമിക് കലാമേളയില്‍ മുഅല്ലിം-വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ ഓവറോള്‍ കിരീടം നേടിയ കൊല്ലമ്പടി ബദറുല്‍ ഹുദ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും ഉസ്താദുമാര്‍ക്കും മദ്രസ കമ്മിറ്റി നല്‍കിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസ കമ്മിറ്റി പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റിയാസ് സ്വാഗതം […]

കൊല്ലമ്പടി: കലകളും സാഹിത്യങ്ങളും മുല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ധാര്‍മിക കലകള്‍ പരിപോഷിപ്പിക്കേണ്ടത് കാലഘട്ടത്തിന് ആവശ്യമാണെന്ന് കാസര്‍കോട് സംയുക്ത ജമാഅത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. അണങ്കൂര്‍ റെയ്ഞ്ച് മുസാബഖ ഇസ്ലാമിക് കലാമേളയില്‍ മുഅല്ലിം-വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ ഓവറോള്‍ കിരീടം നേടിയ കൊല്ലമ്പടി ബദറുല്‍ ഹുദ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും ഉസ്താദുമാര്‍ക്കും മദ്രസ കമ്മിറ്റി നല്‍കിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസ കമ്മിറ്റി പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. ഖതീബ് ഹനീഫ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. കെ.എം ഹമീദ് ഹാജി, ഇബ്രാഹിം തവക്കല്‍, സദര്‍ യാസര്‍ അറഫാത് അസ്ഹരി, കെ.എം അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സത്താര്‍ ഹാജി, ടി.എസ് അബ്ദുല്ല, കെ.എസ് അബ്ദുല്ല ഹാജി, പി.എ സൈനുനുദ്ധീന്‍, ശംസുല്‍ ഹുദ മൗലവി, ഫാറൂഖ് ദാരിമി കൊല്ലമ്പടി, അബൂബക്കര്‍ ബാഖവി, മജീദ് മൗലവി, അഷ്റഫ് അസ്ഹരി, ശറഫുദ്ധീന്‍ മൗലവി, യൂസുഫ് മൗലവി, ലത്തീഫ് കൊല്ലമ്പടി, ഷാജഹാന്‍ കൊല്ലമ്പടി, നിസാര്‍ കൊല്ലമ്പടി, സമദ് ബേബി പ്ലസ് സംബന്ധിച്ചു.

Related Articles
Next Story
Share it