മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനം

പൊയിനാച്ചി: ടാഗോര്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനാട് പഞ്ചായത്തിലെ 9,10 വാര്‍ഡുകളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെയും ഉപഹാരം നല്‍കി അനുമോദിച്ചു. പി.എന്‍ പണിക്കര്‍, വൈക്കം മുഹമ്മദ് ബഷീര്‍, സാംബശിവന്‍, ഫേ്യാദോര്‍ ഡോസ്‌റ്റോയേവ്‌സ്‌കി എന്നിവരെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണങ്ങള്‍ പരിപാടികളുടെ ഭാഗമായി നടന്നു. മേല്‍പറമ്പ് സി.ഐ ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡര്‍ നവ്യ […]

പൊയിനാച്ചി: ടാഗോര്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനാട് പഞ്ചായത്തിലെ 9,10 വാര്‍ഡുകളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെയും ഉപഹാരം നല്‍കി അനുമോദിച്ചു.
പി.എന്‍ പണിക്കര്‍, വൈക്കം മുഹമ്മദ് ബഷീര്‍, സാംബശിവന്‍, ഫേ്യാദോര്‍ ഡോസ്‌റ്റോയേവ്‌സ്‌കി എന്നിവരെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണങ്ങള്‍ പരിപാടികളുടെ ഭാഗമായി നടന്നു. മേല്‍പറമ്പ് സി.ഐ ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു.
കര്‍ണ്ണാടക രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡര്‍ നവ്യ നാരായണന്‍, ഫട്‌സല്‍ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച അബൂബക്കര്‍ സിദ്ദിഖ്, ജില്ലാ തയ് ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഹര്‍ഷിത്ത് നായര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ദാമോദരന്‍, വിനോദ് കുമാര്‍ പെരുമ്പള, ഗോപിനാഥന്‍ ഞെക്ലി, രാജന്‍ കെ പൊയിനാച്ചി, ഉണ്ണികൃഷ്ണന്‍ കൈലാസം, രുഗ്മിണി ജനാര്‍ദ്ദനന്‍, മോഹനന്‍ കൈന്താര്‍, മോഹനന്‍ പള്ളയില്‍, പ്രജീഷ ജയചന്ദ്രന്‍ സംബന്ധിച്ചു. ഐ.വി ദാസ് അനുസ്മരണ പരിപാടിയോടെ ഏഴിന് പക്ഷാചരണ പരിപാടികള്‍ സമാപിക്കും.

Related Articles
Next Story
Share it