എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

മൊഗ്രാല്‍ പുത്തൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പി.ടി.എ, എസ്.എം.സി, സ്റ്റാഫ് എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. 12 പേരാണ് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയത്. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പി.ടി .എ, സന്നദ്ധ സംഘടനകള്‍ മറ്റും സംഘടിപ്പിക്കുന്ന ഇത്തരം അനുമോദന സദസ്സുകള്‍ വിജയികള്‍ക്കും അടുത്ത ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിജയം നേടാന്‍ പ്രോത്സാഹനമാകുമെന്ന് പ്രസിഡണ്ട് പറഞ്ഞു. വൈസ് പ്രസിഡണ്ട് മുജീബ് […]

മൊഗ്രാല്‍ പുത്തൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പി.ടി.എ, എസ്.എം.സി, സ്റ്റാഫ് എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. 12 പേരാണ് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയത്.
പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പി.ടി .എ, സന്നദ്ധ സംഘടനകള്‍ മറ്റും സംഘടിപ്പിക്കുന്ന ഇത്തരം അനുമോദന സദസ്സുകള്‍ വിജയികള്‍ക്കും അടുത്ത ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിജയം നേടാന്‍ പ്രോത്സാഹനമാകുമെന്ന് പ്രസിഡണ്ട് പറഞ്ഞു. വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദീക്ക്, ഉപഹാരം സമ്മാനിച്ചു. പി.ടി.എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെര്‍സണ്‍ പ്രമീള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീനത്ത് നസീര്‍, പഞ്ചായത്ത് മെമ്പര്‍ സുലോചന, പ്രിന്‍സിപ്പല്‍ ടി. നസീറ, എച്ച്.എം ഇന്‍ചാര്‍ജ് എം.എന്‍ രാഘവ, മുന്‍ ഹെഡ്മാസ്റ്റര്‍ രാധകൃഷ്ണന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഫൗസിയ, അധ്യാപകരായ ടി.വി ജനാര്‍ദ്ധനന്‍, വി.വി പ്രമീള, പി.വി ബിജു, സ്‌നേഹേഷ്, ബല്‍ക്കീസ്, ജയശ്രീ, പ്രിയ, അലി അക്ബര്‍, സൈദലവി, സാദിഖ്, പി.ടി.എ അംഗങ്ങളായ ഷിഹാബ്, ഷാഫി കച്ചായി, ഹമീദ് ചായിത്തോട്ടം, റുമൈസ, സി.എച്ച് ഇഖ്ബാല്‍, മാസിത സംബന്ധിച്ചു.

Related Articles
Next Story
Share it