പ്ലസ്ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അനശ്വരക്ക് അഭിനന്ദന പ്രവാഹം

കാഞ്ഞങ്ങാട്: പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്ക് നേടി ജില്ലയുടെ അഭിമാനമായി മാറിയ അനശ്വര വിശാലിന് അനുമോദനവുമായി സന്നദ്ധ സംഘടനകളും, നാട്ടുകാരും, ജനപ്രതിനിധികളും രംഗത്ത്. ബെല്ലാ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനശ്വര ഹ്യൂമാനിറ്റിസിലാണ് മിന്നും വിജയം നേടി ജില്ലയുടെ അഭിമാനമായി മാറിയത്. 1200 ല്‍1200 മാര്‍ക്കും നേടിയാണ് അനശ്വര മികച്ച നേട്ടം കൈവരിച്ചത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി. വിശാലാക്ഷന്റെയും, പെരിയ പോളിടെക്‌നിക് കോളേജ് അധ്യാപിക വി.കെ നിഷയുടെയും മകളാണ് അനശ്വര വിശാല്‍. […]

കാഞ്ഞങ്ങാട്: പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്ക് നേടി ജില്ലയുടെ അഭിമാനമായി മാറിയ അനശ്വര വിശാലിന് അനുമോദനവുമായി സന്നദ്ധ സംഘടനകളും, നാട്ടുകാരും, ജനപ്രതിനിധികളും രംഗത്ത്.
ബെല്ലാ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനശ്വര ഹ്യൂമാനിറ്റിസിലാണ് മിന്നും വിജയം നേടി ജില്ലയുടെ അഭിമാനമായി മാറിയത്.
1200 ല്‍1200 മാര്‍ക്കും നേടിയാണ് അനശ്വര മികച്ച നേട്ടം കൈവരിച്ചത്.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി. വിശാലാക്ഷന്റെയും, പെരിയ പോളിടെക്‌നിക് കോളേജ് അധ്യാപിക വി.കെ നിഷയുടെയും മകളാണ് അനശ്വര വിശാല്‍.
കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ഉദുമ പഞ്ചായത്ത് അംഗം സുനില്‍കുമാര്‍ എന്നിവര്‍ അനശ്വരയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ അനുമോദിച്ചു ഉപഹാരം നല്‍കി.

Related Articles
Next Story
Share it