അനുമോദനവും ജൂനിയര്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിനുള്ള ഉപകരണങ്ങളുടെ വിതരണവും നടത്തി
തളങ്കര: ജദീദ് റോഡ് യുവജന വായനശാലയുടെയും ദുബായ് ജെ.പി.എല്‍ സീസണ്‍-1 സംഘാടകരുടേയും ഫ്രണ്ട്‌സ് ജദീദ് റോഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ നേട്ടം കൊയ്തവര്‍ക്കുള്ള അനുമോദനവും വായനശാലക്കുള്ള പ്രസംഗപീഠം കൈമാറ്റ ചടങ്ങും ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്കുള്ള കളിയുപകരണങ്ങളുടെ വിതരണവും ജെ.ആര്‍. അലിഗന്‍സ് ലോഗോ പ്രകാശനവും നടന്നു.നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതം പറഞ്ഞു. പള്ളി ഇമാം അബ്ബാസ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. […]

തളങ്കര: ജദീദ് റോഡ് യുവജന വായനശാലയുടെയും ദുബായ് ജെ.പി.എല്‍ സീസണ്‍-1 സംഘാടകരുടേയും ഫ്രണ്ട്‌സ് ജദീദ് റോഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ നേട്ടം കൊയ്തവര്‍ക്കുള്ള അനുമോദനവും വായനശാലക്കുള്ള പ്രസംഗപീഠം കൈമാറ്റ ചടങ്ങും ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്കുള്ള കളിയുപകരണങ്ങളുടെ വിതരണവും ജെ.ആര്‍. അലിഗന്‍സ് ലോഗോ പ്രകാശനവും നടന്നു.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ച
ജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതം പറഞ്ഞു. പള്ളി ഇമാം അബ്ബാസ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് എന്‍.എ സുലൈമാന്‍, വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫ്, വായനശാല മുന്‍ പ്രസിഡണ്ടുമാരായ മുജീബ് അഹ്മദ്, ഷരീഫ് ചുങ്കത്തില്‍, മഹല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍, പഴയകാല വോളിബോള്‍ താരം കെ.എ മുഹമ്മദ് ബഷീര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍വാഹക സമിതിയംഗം സിദ്ധീഖ് ചക്കര, മുന്‍ നിര്‍വാഹക സമിതിയംഗം കെ.എം ഹാരിസ്, വായനശാല മുന്‍ സെക്രട്ടറി പി.കെ സത്താര്‍, ട്രഷറര്‍ മിഫ്താദ് പീടേക്കാരന്‍, വൈസ് പ്രസിഡണ്ട് കബീര്‍ സേട്ട്, സെക്രട്ടറി അച്ചു അസ്ലം, എം. കുഞ്ഞിമൊയ്തീന്‍, നാസര്‍ പട്ടേല്‍, മിയാദ് പീടേക്കാരന്‍, ഫൈസല്‍ കൊപ്പല്‍, സി.എ കരീം, ഷംസു സേട്ട്, എ.പി ഇസ്മയില്‍, അച്ചു ബെഡ്, നബീല്‍ ഇല്ല്യാസ്, അഷ്‌റഫ്, പി.എ സത്താര്‍, ഷറാഫത്ത്, സലീം, ഹാരിസ് കാമിയോ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബദറുദ്ദീന്‍ ഹാഷി നന്ദി പറഞ്ഞു.
അഖിലേന്ത്യാ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹാഫിള് അനസ് മാലിക്, മനപാഠമാക്കിയ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും ഏഴരമണിക്കൂര്‍ നീണ്ട സുന്നത്ത് നിസ്‌കാരത്തില്‍ ഓതിത്തീര്‍ത്ത അല്‍ഹാഫിള ആയിഷ റഈഫ, ജദീദ് റോഡ് ബിര്‍റുല്‍ ഇസ്ലാം മദ്രസ ദഫ് ടീം എന്നിവര്‍ക്ക് ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി. സബ് ജില്ലാ കലോത്സവത്തില്‍ അറബിക് കഥാരചനയിലും അറബിക് പദ്യത്തിലും എ ഗ്രേഡ് നേടിയ ഷിബിന്‍ മുഹമ്മദ്, ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡ് നേടിയ നദ സൈനബ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ദുബായ് ജെ.പി.എല്‍ സീസണ്‍-1 സംഘാടകര്‍ വായനശാലക്ക് സംഭാവന ചെയ്ത പ്രസംഗപീഠം പി.കെ സത്താര്‍ ഭാരവാഹികള്‍ക്ക് കൈമാറി. ജെ.ആര്‍ അലിഗന്‍സിന്റെ ലോഗോയും ലഹരിവിരുദ്ധ പോസ്റ്ററുകളും ടി.എ ഷാഫി പ്രകാശനം ചെയ്തു. സല്‍മാന്‍, നാസിക് എന്നിവര്‍ ഏറ്റുവാങ്ങി.