കെ.എം.സി.സി.പ്രവര്‍ത്തകരെ അനുമോദിച്ചു

അബുദാബി: കോവിഡ് രൂക്ഷമായ കാലഘട്ടത്തില്‍ എല്ലാം മറന്ന് നാട്ടിലും ഗള്‍ഫിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട് മേഖലയിലെ കെ.എം.സി.സി. പ്രവര്‍ത്തകരെ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി ഉപഹാരം നല്‍കി ആദരിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി അബുദാബി കെ.എം.സി.സി ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് കെ.കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു. സെയ്ഫ് ലൈന്‍ ഗ്രൂപ്പ് എം.ഡി അബൂബക്കര്‍ കുറ്റിക്കോല്‍ മുഖ്യാതിഥിയായിരുന്നു. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മണ്ഡലം കെ.എം.സി.സി വാട്‌സ് […]

അബുദാബി: കോവിഡ് രൂക്ഷമായ കാലഘട്ടത്തില്‍ എല്ലാം മറന്ന് നാട്ടിലും ഗള്‍ഫിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട് മേഖലയിലെ കെ.എം.സി.സി. പ്രവര്‍ത്തകരെ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി ഉപഹാരം നല്‍കി ആദരിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി അബുദാബി കെ.എം.സി.സി ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് കെ.കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു. സെയ്ഫ് ലൈന്‍ ഗ്രൂപ്പ് എം.ഡി അബൂബക്കര്‍ കുറ്റിക്കോല്‍ മുഖ്യാതിഥിയായിരുന്നു. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മണ്ഡലം കെ.എം.സി.സി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കും ഉപഹാരം നല്‍കി. ജില്ലാ പ്രസിഡണ്ട് പൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, ജനറല്‍ സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ മൂല, ട്രഷറര്‍ ചേക്കു അബ്ദുല്‍ റഹ്‌മാന്‍ ഹാജി, മുജീബ് മൊഗ്രാല്‍, ഹാഷിം ആറങ്ങാടി, റാഷിദ് എടത്തോട്, മഹമൂദ് കല്ലൂരാവി, മുനീര്‍ പാലായി, യു.വി. ശബീര്‍, ഇസ്ഹാഖ് ചിത്താരി, ഇല്യാസ് ബല്ല, പുല്ലൂര്‍ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു. റിയാസ് സി. ഇട്ടമ്മല്‍ സ്വാഗതവും മൊയ്തീന്‍ ബല്ല നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it