ബന്തിയോട് അടുക്കയില്‍ മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം; വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

ബന്തിയോട്: അടുക്കയില്‍ മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം. വിദ്യാര്‍ത്ഥികളടക്കം 5 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. രണ്ട് കാറുകളിലും ഓട്ടോയിലും ബൈക്കിലും എത്തിയ പത്തോളം പേരടങ്ങുന്ന സംഘമാണ് പരാക്രമം കാട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ബന്തിയോട് അടുക്കയിലെ അബ്ദുല്‍ ലത്തീഫ് (40), ബൈദലയിലെ ഷേക്കാലി (68), ഭാര്യ ബീഫാത്തിമ (56), ബന്ധുക്കളായ സംജാദ് (20), സംജാദിന്റെ ഉമ്മ സുഹ്‌റാബി (35), പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അന്‍വര്‍ ഹുസൈന്‍ (17), എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മുഹ്‌സിന […]

ബന്തിയോട്: അടുക്കയില്‍ മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം. വിദ്യാര്‍ത്ഥികളടക്കം 5 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. രണ്ട് കാറുകളിലും ഓട്ടോയിലും ബൈക്കിലും എത്തിയ പത്തോളം പേരടങ്ങുന്ന സംഘമാണ് പരാക്രമം കാട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ബന്തിയോട് അടുക്കയിലെ അബ്ദുല്‍ ലത്തീഫ് (40), ബൈദലയിലെ ഷേക്കാലി (68), ഭാര്യ ബീഫാത്തിമ (56), ബന്ധുക്കളായ സംജാദ് (20), സംജാദിന്റെ ഉമ്മ സുഹ്‌റാബി (35), പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അന്‍വര്‍ ഹുസൈന്‍ (17), എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മുഹ്‌സിന (13) എന്നിവരെയാണ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ കുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ- അടുക്കത്തെ ഒരു ഫ്‌ളാറ്റില്‍ യുവാവിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് വില്‍പ്പന നടക്കുന്നു. ഇത് തടയാനായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും മയക്കുമരുന്ന് വാങ്ങാനെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തടഞ്ഞ് മടക്കി അയച്ചിരുന്നു. രണ്ട് പ്രാവാശ്യം മയക്കുമരുന്ന് വാങ്ങാനെത്തിയവരെ പൊലീസില്‍ ഏല്‍പ്പിച്ചതായും പറയുന്നു. കച്ചവടം കുറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് സംഘം പരാക്രമം കാട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം രാത്രി അടുക്കത്തെ ഒരു കടയിലെത്തിയപ്പോള്‍ തന്റെ കൈവശം മയക്കുമരുന്ന് ഉണ്ടോ എന്ന് ചോദിച്ച് അഞ്ചോളം പേര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സംജാദ് പറയുന്നു. സംഭവമറിഞ്ഞ് ഉമ്മയും മറ്റുള്ളവരും എത്തിയപ്പോള്‍ കൂട്ടം കൂടി നിന്നവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും പറയുന്നു.

Related Articles
Next Story
Share it