മദ്യലഹരിയില്‍ സംഘര്‍ഷം; കാറടക്കം എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: മദ്യലഹരിയില്‍ സംഘര്‍ഷം. എട്ടുപേരേയും രണ്ടുകാറുകളും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെ തലപ്പാടി ആര്‍.ടി.ഒ ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം. കാസര്‍കോട്ട് നിന്നെത്തിയ രണ്ടുസംഘങ്ങള്‍ തലപ്പാടി ബാറില്‍ വെച്ച് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഉന്തുംതള്ളും നടക്കുന്നതിനിടെ ഒരു സംഘം ബിയര്‍കുപ്പി പൊട്ടിച്ച് വീശുകയുമായിരുന്നുവത്രെ. ബാര്‍ ജീവനക്കാര്‍ എത്തി രണ്ടുസംഘങ്ങളേയും പറഞ്ഞുവിട്ടിരുന്നു. രണ്ടുകാറുകളിലായി പുറപ്പെട്ട സംഘം കാര്‍ തടഞ്ഞുനിര്‍ത്തി സംഘട്ടനത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് എട്ടുപേരെയും കാറുകളും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles
Next Story
Share it