ബന്തിയോട് അടുക്കയിലെ സംഘട്ടനം; 50 പേര്‍ക്കെതിരെ കേസ്
കുമ്പള: ബന്തിയോട് അടുക്കത്ത് മയക്കുമരുന്നിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് 50 പേര്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അബ്ദുല്ല, അന്താഞ്ഞി, അമ്മി, മൂസ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു 46 പേര്‍ക്കുമെതിരെയാണ് കേസ്. തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയാണ് പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനമുണ്ടായത്. ഷേക്കാലി, സംജാദ്, അന്‍വര്‍ ഹുസൈന്‍ എന്നിവരെ മര്‍ദ്ദിക്കുകയും തടയാന്‍ ചെന്ന മൂന്ന് സ്ത്രീകളെ അസഭ്യം പറയുകയും മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഒരു യുവാവ് വീട് കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് […]

കുമ്പള: ബന്തിയോട് അടുക്കത്ത് മയക്കുമരുന്നിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് 50 പേര്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അബ്ദുല്ല, അന്താഞ്ഞി, അമ്മി, മൂസ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു 46 പേര്‍ക്കുമെതിരെയാണ് കേസ്. തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയാണ് പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനമുണ്ടായത്. ഷേക്കാലി, സംജാദ്, അന്‍വര്‍ ഹുസൈന്‍ എന്നിവരെ മര്‍ദ്ദിക്കുകയും തടയാന്‍ ചെന്ന മൂന്ന് സ്ത്രീകളെ അസഭ്യം പറയുകയും മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഒരു യുവാവ് വീട് കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് വാങ്ങാന്‍ എത്തുന്നവരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുന്നതും മയക്കുമരുന്ന് സംഘത്തെ ചൊടിപ്പിച്ചതും സംഘട്ടനത്തിന് മറ്റൊരു കാരണമായതെന്ന്് പൊലീസ് പറയുന്നു. കേസിന്റെ നിജസ്ഥിതി അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.