വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞുള്ള സംഘര്‍ഷം; കുമ്പളയില്‍ പൊലീസ് നടപടി തുടങ്ങി
കുമ്പള: കുമ്പളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള സംഘര്‍ഷം പതിവായതോടെ ഇത് നിയന്ത്രിക്കാന്‍ കുമ്പള പൊലീസ് നടപടി തുടങ്ങി. സ്‌കൂളിന് സമീപത്ത് നിന്ന് ഏഴ് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. രേഖകള്‍ പരിശോധിച്ചതിന് ശേഷം ചില ബൈക്കുകള്‍ വിട്ട് നല്‍കി. ബുധനാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവായ ബംബ്രാണ സ്വദേശി പി.ടി.എ കമ്മിറ്റിക്കും കുമ്പള പൊലീസിനും പരാതി നല്‍കി. സ്‌കൂളിന് സമീപത്തെ റോഡില്‍ വെച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചവിട്ടി താഴെയിട്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പുറത്ത് നിന്ന് എത്തിയ […]

കുമ്പള: കുമ്പളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള സംഘര്‍ഷം പതിവായതോടെ ഇത് നിയന്ത്രിക്കാന്‍ കുമ്പള പൊലീസ് നടപടി തുടങ്ങി. സ്‌കൂളിന് സമീപത്ത് നിന്ന് ഏഴ് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. രേഖകള്‍ പരിശോധിച്ചതിന് ശേഷം ചില ബൈക്കുകള്‍ വിട്ട് നല്‍കി. ബുധനാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവായ ബംബ്രാണ സ്വദേശി പി.ടി.എ കമ്മിറ്റിക്കും കുമ്പള പൊലീസിനും പരാതി നല്‍കി. സ്‌കൂളിന് സമീപത്തെ റോഡില്‍ വെച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചവിട്ടി താഴെയിട്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പുറത്ത് നിന്ന് എത്തിയ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ സ്‌കൂള്‍ പരിസരത്ത് സംഘം ചേര്‍ന്ന വിദ്യാര്‍ത്ഥികളോട് കുമ്പള എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് മടങ്ങി പോവാന്‍ അപേക്ഷിച്ചു. ഇരുചക്ര വാഹനങ്ങളടക്കം പരിശോധിച്ചു.
സ്‌കൂളിന് പരിസരത്ത് പുറത്ത് നിന്ന് എത്തുന്ന സംഘത്തിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂള്‍ തുറന്നതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏഴോളം തവണയാണ് സംഘര്‍ഷം ഉണ്ടായത്. നടപടി എടുക്കുന്നതില്‍ അധികൃതര്‍ മൗനം പാലിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.