ജില്ലാ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് നടത്തി

കാസർകോട്: ജില്ലാ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്  ജില്ലാ കളക്ടറും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ വി സി ജെയിംസ് അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡി വൈ എസ് പി സതീഷ് കുമാര്‍, പഞ്ചായത്ത് അംഗം സവിത എന്നിവര്‍ മുഖ്യാതിഥികളായി. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാസര്‍ കാഞ്ഞങ്ങാട് സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍. ശ്രീകണ്ഠന്‍ നന്ദിയും പറഞ്ഞു. 22 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ മഹിത്ത് മഹേഷ് […]

കാസർകോട്: ജില്ലാ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ കളക്ടറും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ വി സി ജെയിംസ് അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡി വൈ എസ് പി സതീഷ് കുമാര്‍, പഞ്ചായത്ത് അംഗം സവിത എന്നിവര്‍ മുഖ്യാതിഥികളായി. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാസര്‍ കാഞ്ഞങ്ങാട് സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍. ശ്രീകണ്ഠന്‍ നന്ദിയും പറഞ്ഞു. 22 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ മഹിത്ത് മഹേഷ് ഒന്നാം സ്ഥാനവും രാജേഷ് ബാലന്‍ രണ്ടാം സ്ഥാനവും നേടി. 177 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ മഹിത്ത് മഹേഷ് ഓന്നാം ജോസഫ് വി ജെ രണ്ടാം സ്ഥാനം നേടി. 177 എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ ജോസഫ് വി ജെ ഒന്നാം സ്ഥാനവും ആനന്ദ് ജോര്‍ജ് രണ്ടാം സ്ഥാനവും. വിജയികളായവര്‍ ഫെബ്രുവരി 22 ന് ആലപ്പുഴയില്‍ നക്കുന്ന സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

Related Articles
Next Story
Share it