മുഅല്ലിം-മാനേജ്‌മെന്റ് നേതൃസംഗമവും സ്‌നേഹസമ്മാന വിതരണവും നടത്തി

കാസര്‍കോട്: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ചെര്‍ക്കള റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഅല്ലിം-മാനേജ്‌മെന്റ് നേതൃത്വ സംഗമം ഉസ്താദുമാര്‍ക്കുള്ള റമദാന്‍ സ്‌നേഹസമ്മാന വിതരണവും നടത്തി. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട് സി.എച്ച് അഹ്മദ് ഹാജി വടക്കേക്കരയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജനറല്‍ സെക്രട്ടറി സി.എ.അഹ്മദ് കബീര്‍ ചെര്‍ക്കള ആമുഖ പ്രഭാഷണം നടത്തി. മദ്രസ മാനേജ്‌മെന്റ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് എം.എസ് […]

കാസര്‍കോട്: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ചെര്‍ക്കള റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഅല്ലിം-മാനേജ്‌മെന്റ് നേതൃത്വ സംഗമം ഉസ്താദുമാര്‍ക്കുള്ള റമദാന്‍ സ്‌നേഹസമ്മാന വിതരണവും നടത്തി. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട് സി.എച്ച് അഹ്മദ് ഹാജി വടക്കേക്കരയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജനറല്‍ സെക്രട്ടറി സി.എ.അഹ്മദ് കബീര്‍ ചെര്‍ക്കള ആമുഖ പ്രഭാഷണം നടത്തി. മദ്രസ മാനേജ്‌മെന്റ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട സ്‌നേഹസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, ജബ്ബാര്‍ ഹാജി എടനീര്‍, മുനീര്‍ പൊടിപ്പള്ളം, ലത്തീഫ് മൗലവി ചെര്‍ക്കള, സി.എം മൊയ്തീന്‍ ചെര്‍ക്കള, സി.പി മൊയ്തു മൗലവി, ബല്‍ക്കീസ് അബ്ദുറഹ്മാന്‍ ഹാജി, ബി.എ. ഇസ്മായില്‍ ഹാജി, സ്വാലിഹ് പൊടിപ്പള്ളം, കെ.എ. മുഹമ്മദ് കുഞ്ഞി ഹാജി സംസാരിച്ചു.

Related Articles
Next Story
Share it