ടി.ഇ. അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം രക്തദാന ക്യാമ്പ് നടത്തി

അബുദാബി: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും മുന്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന ടി.ഇ. അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി എസ്.ഇ.എച്ച്.എ ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് മദീനാ സായിദ് ലുലു ഷോപ്പിംഗ് സെന്റര്‍ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ചയ്ക്ക് തുടങ്ങിയ ക്യാമ്പ് രാത്രി 10 മണിവരെ നീണ്ടു.കെ.എം.സി.സി ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ രക്തദാനം നല്‍കി. ക്യാമ്പിന് മണ്ഡലം ജനറല്‍ സെക്രട്ടറി അഷറഫ് ആദൂര്‍ നേതൃത്വം നല്‍കി. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ.അഹമ്മദ്, […]

അബുദാബി: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും മുന്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന ടി.ഇ. അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി എസ്.ഇ.എച്ച്.എ ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് മദീനാ സായിദ് ലുലു ഷോപ്പിംഗ് സെന്റര്‍ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ചയ്ക്ക് തുടങ്ങിയ ക്യാമ്പ് രാത്രി 10 മണിവരെ നീണ്ടു.
കെ.എം.സി.സി ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ രക്തദാനം നല്‍കി. ക്യാമ്പിന് മണ്ഡലം ജനറല്‍ സെക്രട്ടറി അഷറഫ് ആദൂര്‍ നേതൃത്വം നല്‍കി. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ.അഹമ്മദ്, ജില്ലാ സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, വൈസ് പ്രസിഡണ്ട് സുലൈമാന്‍ കാനക്കോട്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അസീസ് ആറാട്ട്ക്കടവ്, ട്രഷറര്‍ ബദറുദ്ദീന്‍ ബെള്‍ത്ത, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അസീസ് പെര്‍മുദെ, വിവിധ പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മിറ്റി നേതാക്കള്‍ സംബന്ധിച്ചു.

Related Articles
Next Story
Share it