പി.ബി അഹമദിന്റെ നിര്യാണത്തില്‍ അനുശോചനം

കാസര്‍കോട്: ഇന്നലെ അന്തരിച്ച ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വ്യവസായിയും പൗരപ്രമുഖനുമായ പി.ബി അഹമദിന്റെ നിര്യാണത്തില്‍ നേതാക്കളും മതപണ്ഡിതരും അടക്കമുള്ളവര്‍ അനുശോചിച്ചു. അഹമദിന്റെ വേര്‍പാട് കാസര്‍കോടിന് നഷ്ടമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സാമൂഹ്യ സേവനവും കാരുണ്യ പ്രവര്‍ത്തനങ്ങളും ഒരുപോലെ കൊണ്ടുനടന്ന നേതാവായിരുന്നു പി.ബി അഹമദെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ അനുസ്മരിച്ചു.നിര്യാണത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് […]

കാസര്‍കോട്: ഇന്നലെ അന്തരിച്ച ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വ്യവസായിയും പൗരപ്രമുഖനുമായ പി.ബി അഹമദിന്റെ നിര്യാണത്തില്‍ നേതാക്കളും മതപണ്ഡിതരും അടക്കമുള്ളവര്‍ അനുശോചിച്ചു. അഹമദിന്റെ വേര്‍പാട് കാസര്‍കോടിന് നഷ്ടമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സാമൂഹ്യ സേവനവും കാരുണ്യ പ്രവര്‍ത്തനങ്ങളും ഒരുപോലെ കൊണ്ടുനടന്ന നേതാവായിരുന്നു പി.ബി അഹമദെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ അനുസ്മരിച്ചു.
നിര്യാണത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സെക്രട്ടറി എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, സെക്രട്ടറി എന്‍. അലി അബ്ദുല്ല, ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ മദനി, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, ഐ.എന്‍.എ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അനുശോചിച്ചു. പി.ബി അഹമദിന്റെ വേര്‍പാടില്‍ വ്യവസായികളായ ഖാദര്‍ തെരുവത്ത്, ഡോ. എന്‍.എ മുഹമ്മദ്, യഹ്‌യ തളങ്കര, എന്‍.എ അബൂബക്കര്‍, ഹംസ മധൂര്‍ എന്നിവര്‍ അനുശോചിച്ചു.
പി.ബി അഹമദിന് വേണ്ടി മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും സുന്നി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
പി.ബി. അഹമ്മദിന്റെ നിര്യാണത്തില്‍ ഇക്ബാല്‍ മാളിക, എ.കെ. കമ്പാര്‍, എം.എ. കുഞ്ഞബ്ദുള്ള, സാലിം ബേക്കല്‍, കേരള സ്റ്റേറ്റ് സെയില്‍സ്മാന്‍ അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആസിഫ് അലി പാടലടുക്ക എന്നിവര്‍ അനുശോചിച്ചു.

Related Articles
Next Story
Share it