സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണഭട്ടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എമാരായഎന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, എം.എസ്. മുഹമ്മദ്കഞ്ഞി, വി.കെ.പി. ഹമീദലി, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ. ബാവ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.എം. കടവത്ത്, കെ. അബ്ദുല്ല […]

കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണഭട്ടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.

സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എമാരായഎന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, എം.എസ്. മുഹമ്മദ്കഞ്ഞി, വി.കെ.പി. ഹമീദലി, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ. ബാവ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.എം. കടവത്ത്, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ബദറുദ്ധീന്‍ തഹ്‌സിം, അന്‍വര്‍ ഓസോണ്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

സായിറാംഭട്ടിന്റെ നിര്യാണത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അനുശോചിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഹായഹസ്തം നീട്ടി വീടെന്ന സ്വപ്‌നത്തെ സാക്ഷാത്ക്കരിച്ച കാരുണ്യമുഖമായിരുന്ന സായിറാം ഭട്ടെന്ന് അനുശോചന സന്ദേശത്തില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ജാതിമത ചിന്തകള്‍കതീതനായി പാര്‍പ്പെട്ടവര്‍ക്ക് അത്താണിയായ യഥാര്‍ത്ഥ മനുഷ്യ സ്നേഹിയാണ് സായിറാം ഭട്ട് എന്ന് സിപിഐ ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തകനും മനുഷ്യേ സ്‌നേഹിയുമായ സായിറാം ഭട്ടിന്റെ ദേഹ വിയോഗത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി അനുശോചനം രേഖപെടുത്തി. ജില്ലാ പ്രസിഡന്റ് കെ.എ. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുള്‍ കബീര്‍, റോയി ജോസഫ്, ജി.വി. നാരായണന്‍, മുഹമ്മദ് ഹനീഫ, ഷാജഹാന്‍, സതീശന്‍, അഭിലാഷ് സംസാരിച്ചു.

ജാതി-മത ഭാഷകള്‍ നോക്കാതെ നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയ സായിറാംഭട്ട് കാരുണ്യത്തിന്റെ ഇതിഹാസമാണെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നിര്യാണത്തില്‍ പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

നന്മയുടെയും കാരുണ്യത്തിന്റെയും കുലപതിയായ സായിറാം ഭട്ടിന്റെ നിര്യാണത്തില്‍ ജനശ്രീ മിഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അശരണര്‍ക്കും അഗതികള്‍ക്കും ആശ്വാസത്തിന്റെ കെടാവിളക്കായി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളും സാമൂഹ്യ സേവനങ്ങളും ലോകത്തിന് മാതൃകയാണെന്ന് ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അനുസ്മരിച്ചു.

Related Articles
Next Story
Share it