റൂള്‍ കര്‍വ്, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍, മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം; മുല്ലപ്പെരിയാര്‍ കേസില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ചു

ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസിലെ ചില വിഷയങ്ങളില്‍ ഇരുസംസ്ഥാനങ്ങളും യോജിച്ചു. പരിഗണന വിഷയങ്ങളുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് കേസിലെ നാല് വിഷയങ്ങളില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ചത്. റൂള്‍ കര്‍വ്, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍, മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ വാദം നടത്താന്‍ ധാരണയായി. കേരളത്തിനും തമിഴ്‌നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങളാണ് കോടതിയെ അറിയിക്കുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഭിഭാഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ […]

ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസിലെ ചില വിഷയങ്ങളില്‍ ഇരുസംസ്ഥാനങ്ങളും യോജിച്ചു. പരിഗണന വിഷയങ്ങളുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് കേസിലെ നാല് വിഷയങ്ങളില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ചത്. റൂള്‍ കര്‍വ്, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍, മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ വാദം നടത്താന്‍ ധാരണയായി.

കേരളത്തിനും തമിഴ്‌നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങളാണ് കോടതിയെ അറിയിക്കുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഭിഭാഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ കേന്ദ്ര പ്രതിനിധി, യോഗത്തില്‍ പങ്കെടുത്തില്ല. ഫെബ്രുവരി രണ്ടാം വാരമാണ് കേസില്‍ അന്തിമവാദം നടക്കുക. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുത്തത്.

Related Articles
Next Story
Share it