പാതയോരത്തെ തകര്‍ന്ന സ്ലാബ് കോണ്‍ക്രീറ്റ് ചെയ്ത് ഓക്‌സിജന്‍ ബദിയടുക്ക

ബദിയടുക്ക: പാതയോരത്ത് തകര്‍ന്ന കോണ്‍ക്രിറ്റ് സ്ലാബില്‍ കുടുങ്ങി അപകടം പതിവായതോടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരന്തരം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ബദിയടുക്കയില്‍ ഓക്‌സിജന്‍ ബദിയടുക്കയുടെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി തകര്‍ന്ന സ്ലാബ് കോണ്‍ക്രിറ്റ് ചെയ്ത് അധികൃതരുടെ കണ്ണ് തുറപ്പിച്ചു. ബദിയടുക്ക മുകളിലെ ബസാറില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊതുമരാമത്ത് റോഡരികിലെ ഓവുചാലിന്റെ സ്ലാബാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്നത്. നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായിരുന്നു. പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത് ഭരണ സമിതിക്കും നിരവധി തവണ യാത്രക്കാരും […]

ബദിയടുക്ക: പാതയോരത്ത് തകര്‍ന്ന കോണ്‍ക്രിറ്റ് സ്ലാബില്‍ കുടുങ്ങി അപകടം പതിവായതോടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരന്തരം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ബദിയടുക്കയില്‍ ഓക്‌സിജന്‍ ബദിയടുക്കയുടെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി തകര്‍ന്ന സ്ലാബ് കോണ്‍ക്രിറ്റ് ചെയ്ത് അധികൃതരുടെ കണ്ണ് തുറപ്പിച്ചു. ബദിയടുക്ക മുകളിലെ ബസാറില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊതുമരാമത്ത് റോഡരികിലെ ഓവുചാലിന്റെ സ്ലാബാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്നത്. നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായിരുന്നു. പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത് ഭരണ സമിതിക്കും നിരവധി തവണ യാത്രക്കാരും മറ്റും പരാതി നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പ് റോഡ് ആയതിനാല്‍ തകര്‍ന്ന സ്ലാബ് നന്നാക്കാന്‍ പഞ്ചായത്തിന് കഴിയില്ലെന്ന കാരണത്താല്‍ കയ്യൊഴിയുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഗൗനിച്ചതുമില്ല. തകര്‍ന്ന സ്ലാബിനിടയില്‍ കുടുങ്ങി അപകടം സംഭവിച്ചത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒടുവില്‍ ഓക്‌സിജന്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പ്രവര്‍ത്തനം ഫലം കണ്ടു. ഷിഹാബുദ്ദീന്‍ മാസ്റ്റര്‍, മാത്യു പര്‍ത്തിക്കാര്‍, ചന്ദ്രന്‍ പൊയ്യക്കണ്ടം, സാബിത്ത് ബദിയടുക്ക, ജോബിന്‍ സണ്ണി, ബിജു അബ്രാഹം, ജിബിന്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it