വായന മനസ്സിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു-സി.വി ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്: ഓരോ പുസ്തകങ്ങള്‍ വായിക്കുമ്പോഴും നമ്മുടെ മനസിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയാണ്. വായനയിലൂടെ നടത്തിയ മാനസികമായ സഞ്ചാരമാണ് തന്റെ എഴുത്തിന് പ്രചോദനമായതെന്നും മനസിനെ വികസിതമാക്കിയതെന്നും പ്രശസ്ത നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ പറഞ്ഞു. പി.എന്‍ പണിക്കര്‍ ദേശീയ വായനദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വായനാ ദിനാചരണത്തിന്റെയും ദേശീയ വായനാ മാസാചരണത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പുസ്തകങ്ങള്‍ വായിക്കുമ്പോഴും ഒരു ഇന്ദ്രജാലം തന്നെയാണ് സംഭവിക്കുന്നത്. പുസ്തകങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുകയാണ്. ഒരു പുസ്തകം […]

കാഞ്ഞങ്ങാട്: ഓരോ പുസ്തകങ്ങള്‍ വായിക്കുമ്പോഴും നമ്മുടെ മനസിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയാണ്. വായനയിലൂടെ നടത്തിയ മാനസികമായ സഞ്ചാരമാണ് തന്റെ എഴുത്തിന് പ്രചോദനമായതെന്നും മനസിനെ വികസിതമാക്കിയതെന്നും പ്രശസ്ത നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ പറഞ്ഞു. പി.എന്‍ പണിക്കര്‍ ദേശീയ വായനദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വായനാ ദിനാചരണത്തിന്റെയും ദേശീയ വായനാ മാസാചരണത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പുസ്തകങ്ങള്‍ വായിക്കുമ്പോഴും ഒരു ഇന്ദ്രജാലം തന്നെയാണ് സംഭവിക്കുന്നത്. പുസ്തകങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുകയാണ്. ഒരു പുസ്തകം വായിക്കുമ്പോള്‍ അപരിചിതമായ ഒരു സ്ഥലത്തെ നമുക്ക് പരിചിതമാക്കുന്നു. ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയാത്ത ഒന്നാണ് വായനയെന്നും പുസ്തകങ്ങളോട് കാട്ടുന്ന ഏറ്റവും വലിയ ക്രൂരത അവ വായിക്കാതിരിക്കുന്നതാണെന്നും സി.വി പറഞ്ഞു.
തന്റെ വായനാനുഭവങ്ങള്‍ സി.വി ബാലകൃഷ്ണന്‍ കുട്ടികളുമായി പങ്കുവെച്ചു. ജില്ലാതല സംഘാടക സമിതി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യ വേദി, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പള്‍ ഡോ. കെ.വി മുരളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാനുമായ പ്രൊഫ. കെ.പി ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ദേശീയ വായന മാസം അവലോകനം നടത്തി. കെ.വി രാഘവന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. വി.വിജയകുമാര്‍, കാവുങ്കാല്‍ നാരായണന്‍, പി.പി അനന്തു സംസാരിച്ചു. ഡോ. കെ.പി ഷീജ സ്വാഗതവും സി. സുകുമാരന്‍ നന്ദിയും പറഞ്ഞു.