ലക്ഷം പേര്‍ അന്നദാനം സ്വീകരിക്കാനെത്തി; മാലിക് ദീനാര്‍ ഉറൂസിന് സമാപനം

കാസര്‍കോട്: ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ അണമുറിയാതെ ഒഴുകിയെത്തിയ ലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കി മാലിക് ദീനാര്‍ മഖാം ഉറൂസിന് സമാപനം. കാസര്‍കോടിന് ആത്മീയ വിശുദ്ധിയുടെ ഒരു മാസം സമ്മാനിച്ചാണ് മാലിക് ദീനാര്‍ ഉറൂസ് കടന്നുപോയത്. ശനിയാഴ്ച രാത്രി സമാപന സമ്മേളനത്തിന് ഒഴുകിയെത്തിയവരെ കൊണ്ട് മാലിക് ദീനാര്‍ പള്ളിയും പരിസരവും നിറഞ്ഞിരുന്നു. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, സിംസാറുല്‍ ഹഖ് ഹുദവി, കബീര്‍ ബാഖവി എന്നിവരുടെ പ്രഭാഷണങ്ങള്‍ക്ക് ശേഷം പാതിരാത്രി പിന്നിട്ട് പ്രധാന വേദിയില്‍ നടന്ന മൗലീദ് […]

കാസര്‍കോട്: ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ അണമുറിയാതെ ഒഴുകിയെത്തിയ ലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കി മാലിക് ദീനാര്‍ മഖാം ഉറൂസിന് സമാപനം. കാസര്‍കോടിന് ആത്മീയ വിശുദ്ധിയുടെ ഒരു മാസം സമ്മാനിച്ചാണ് മാലിക് ദീനാര്‍ ഉറൂസ് കടന്നുപോയത്. ശനിയാഴ്ച രാത്രി സമാപന സമ്മേളനത്തിന് ഒഴുകിയെത്തിയവരെ കൊണ്ട് മാലിക് ദീനാര്‍ പള്ളിയും പരിസരവും നിറഞ്ഞിരുന്നു. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, സിംസാറുല്‍ ഹഖ് ഹുദവി, കബീര്‍ ബാഖവി എന്നിവരുടെ പ്രഭാഷണങ്ങള്‍ക്ക് ശേഷം പാതിരാത്രി പിന്നിട്ട് പ്രധാന വേദിയില്‍ നടന്ന മൗലീദ് പാരായണത്തിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ 6 മണിക്കാണ് അന്നദാന വിതരണം ആരംഭിച്ചത്. ഖത്തീബ് അബ്ദുല്‍മജീദ് ബാഖവിയുടെ പ്രാര്‍ത്ഥനക്ക് ശേഷം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ തളങ്കര അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാലിക് ദീനാര്‍ പള്ളി മുതല്‍ ദീനാര്‍ നഗര്‍വരെ നിറഞ്ഞൊഴുകിയ ഭക്തജനങ്ങളുടെ നിര മണിക്കൂറുകളോളം നീണ്ടു. സ്ത്രീകളും കുട്ടികളും അടക്കം വന്‍ജനാവലിയാണ് അന്നദാനം സ്വീകരിക്കാനെത്തിയത്. ആറ് മണിക്ക് ആരംഭിച്ച അന്നദാന വിതരണം ഒരു മണിവരെ നീണ്ടു. ഉത്തര മലബാര്‍, ദക്ഷിണ കന്നഡ മേഖലകളില്‍ നിന്നുള്ള വിശ്വാസികള്‍, ഏറെ പുണ്യമായി കരുതുന്ന അന്നദാനം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.

Related Articles
Next Story
Share it