അറിവ് നേടല്‍ ഏറ്റവും പുണ്യമുള്ള കാര്യം-ഖലീല്‍ഹുദവി

ആലംപാടി: സാമുദായിക ഉയിര്‍ത്തെഴുന്നേല്‍പ്പിന് വിദ്യഭ്യാസത്തിന് വേണ്ടി സമ്പത്ത് മാറ്റിവെക്കണമെന്നും ചാരിറ്റിയെക്കാളും മുന്‍ഗണന കൊടുക്കേണ്ടത് വിദ്യാഭ്യാസം നല്‍കുന്നതിനാകണമെന്നും പ്രഗല്‍ഭ വാഗ്മി ഖലീല്‍ ഹുദവി പറഞ്ഞു. വലിയ ആരാധന നടത്തുന്നവരെക്കാള്‍ അല്ലാഹുവിന്റെയടുത്ത് പുണ്യമുള്ളയാള്‍ അറിവ് നേടുന്നവരാണെന്ന് പ്രവാചകര്‍ പറഞ്ഞിട്ടുണ്ടെന്നും നമ്മുടെ സമയം അറിവ് നേടാന്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.നൂറുല്‍ ഇസ്ലാം യതീംഖാനയുടെ 55-ാംവാര്‍ഷികം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യതീംഖാന പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'അല്‍നൂര്‍' സുവനീര്‍ ആലംപാടി ജമാഅത്ത് ജനറല്‍ […]

ആലംപാടി: സാമുദായിക ഉയിര്‍ത്തെഴുന്നേല്‍പ്പിന് വിദ്യഭ്യാസത്തിന് വേണ്ടി സമ്പത്ത് മാറ്റിവെക്കണമെന്നും ചാരിറ്റിയെക്കാളും മുന്‍ഗണന കൊടുക്കേണ്ടത് വിദ്യാഭ്യാസം നല്‍കുന്നതിനാകണമെന്നും പ്രഗല്‍ഭ വാഗ്മി ഖലീല്‍ ഹുദവി പറഞ്ഞു. വലിയ ആരാധന നടത്തുന്നവരെക്കാള്‍ അല്ലാഹുവിന്റെയടുത്ത് പുണ്യമുള്ളയാള്‍ അറിവ് നേടുന്നവരാണെന്ന് പ്രവാചകര്‍ പറഞ്ഞിട്ടുണ്ടെന്നും നമ്മുടെ സമയം അറിവ് നേടാന്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
നൂറുല്‍ ഇസ്ലാം യതീംഖാനയുടെ 55-ാംവാര്‍ഷികം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യതീംഖാന പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'അല്‍നൂര്‍' സുവനീര്‍ ആലംപാടി ജമാഅത്ത് ജനറല്‍ സെക്രട്ടറി എ. മമ്മിഞ്ഞിക്ക് നല്‍കി ഖലീല്‍ ഹുദവി പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി നേതൃത്വം നല്‍കി. മുഹമ്മദ് മേനത്ത് സ്വാഗതവും ഗോവ അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it