പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് സമാപിച്ചു

കാസര്‍കോട്: പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഞായറാഴ്ച്ച സമാപിച്ചു. സുബ്ഹി നിസ്‌ക്കാരനന്തരം തുടങ്ങിയ അന്നദാനം ഉച്ചവരെ നീണ്ടു. നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍ റഹ്‌മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ഹനീഫ് നെല്ലിക്കുന്ന്, എന്‍എ. ഹമീദ്, ടി.എ. മഹമൂദ് കല്‍ക്കണ്ടി, സി.എം അഷ്‌റഫ് തുടങ്ങിയവരും ഉറുസ്-പള്ളി കമ്മിറ്റി ഭാരവാഹികളും നുറുക്കണക്കിന് വളണ്ടിയര്‍മാരും നേതൃത്വം നല്‍കി. രാത്രി നടന്ന സമാപന ചടങ്ങില്‍ സിറാജുദ്ധീന്‍ പത്തനാപുരം, ജി.എസ് […]

കാസര്‍കോട്: പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഞായറാഴ്ച്ച സമാപിച്ചു. സുബ്ഹി നിസ്‌ക്കാരനന്തരം തുടങ്ങിയ അന്നദാനം ഉച്ചവരെ നീണ്ടു. നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍ റഹ്‌മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ഹനീഫ് നെല്ലിക്കുന്ന്, എന്‍എ. ഹമീദ്, ടി.എ. മഹമൂദ് കല്‍ക്കണ്ടി, സി.എം അഷ്‌റഫ് തുടങ്ങിയവരും ഉറുസ്-പള്ളി കമ്മിറ്റി ഭാരവാഹികളും നുറുക്കണക്കിന് വളണ്ടിയര്‍മാരും നേതൃത്വം നല്‍കി. രാത്രി നടന്ന സമാപന ചടങ്ങില്‍ സിറാജുദ്ധീന്‍ പത്തനാപുരം, ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

Related Articles
Next Story
Share it