മൊഗ്രാല്‍ സ്‌കൂള്‍ റോഡിലെവെള്ളക്കെട്ടില്‍ ആശങ്ക
മൊഗ്രാല്‍: സ്‌കൂളുകള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ച. ജൂണ്‍ തുടക്കത്തോടെ തന്നെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും. ഇതോടെ മൊഗ്രാല്‍ സ്‌കൂള്‍ റോഡിലെ വെള്ളക്കെട്ടില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്.കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി പെയ്ത മഴയില്‍ തന്നെ മൊഗ്രാല്‍ സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട് ഉണ്ടായതാണ് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കപ്പെടുത്തുന്നത്. മൊഗ്രാല്‍ ടൗണില്‍ നിന്ന് സ്‌കൂളിലെത്താനുള്ള പി.ഡബ്ല്യു.ഡി റോഡാണിത്.ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഓവുചാലിന്റെ ഉയരം കൂടിയതാണ് സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ടിന് കാരണമായത്. വെള്ളം ഓവുചാലിലേക്ക് ഒഴുക്കി വിട്ടാല്‍ […]

മൊഗ്രാല്‍: സ്‌കൂളുകള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ച. ജൂണ്‍ തുടക്കത്തോടെ തന്നെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും. ഇതോടെ മൊഗ്രാല്‍ സ്‌കൂള്‍ റോഡിലെ വെള്ളക്കെട്ടില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി പെയ്ത മഴയില്‍ തന്നെ മൊഗ്രാല്‍ സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട് ഉണ്ടായതാണ് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കപ്പെടുത്തുന്നത്. മൊഗ്രാല്‍ ടൗണില്‍ നിന്ന് സ്‌കൂളിലെത്താനുള്ള പി.ഡബ്ല്യു.ഡി റോഡാണിത്.
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഓവുചാലിന്റെ ഉയരം കൂടിയതാണ് സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ടിന് കാരണമായത്. വെള്ളം ഓവുചാലിലേക്ക് ഒഴുക്കി വിട്ടാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായിട്ടില്ല. വെള്ളക്കെട്ട് തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കും ദുരിതമാകുന്നുണ്ട്. വാഹനങ്ങള്‍ പോകുമ്പോള്‍ ചെളി വെള്ളം തെറിക്കുന്നത് വ്യാപാരസ്ഥാപനങ്ങളിലേക്കാണ്. വിഷയത്തില്‍ പി.ടി.എയും വ്യാപാരികളും സന്നദ്ധ സംഘടനകളും യു.എല്‍.സി.സി. അധികൃതരെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.