വീണ്ടും ആശങ്ക; രാജ്യത്ത് പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി

ന്യൂഡല്‍ഹി: വീണ്ടും ആശങ്ക സൃഷ്ടിച്ച് ഇന്ത്യയില്‍ പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കോവിഷീല്‍ഡ് ഡോസുകള്‍ ഉടന്‍ ഉപയോഗിക്കണമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് കണക്കില്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാള്‍ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കോവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേര്‍ക്കാണ് ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി […]

ന്യൂഡല്‍ഹി: വീണ്ടും ആശങ്ക സൃഷ്ടിച്ച് ഇന്ത്യയില്‍ പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കോവിഷീല്‍ഡ് ഡോസുകള്‍ ഉടന്‍ ഉപയോഗിക്കണമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് കണക്കില്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാള്‍ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കോവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേര്‍ക്കാണ് ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് കരുതല്‍ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വീണ്ടും ആളുകള്‍ എത്തി തുടങ്ങി. ഡല്‍ഹിക്ക് പുറമെ കേരളം അടക്കം മറ്റ് സംസ്ഥാനങ്ങളിലും കോവിഡില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ എന്നിവരും മറ്റന്നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. പുതിയ വകഭേദങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അടുത്ത തരംഗത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Related Articles
Next Story
Share it