വീണ്ടും ആശങ്ക; യു.കെയിലെ കൊറോണ വൈറസ് വകഭേദം ഇന്ത്യയില്‍ 6 പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: യു.കെയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം അവിടെ നിന്ന് ഇന്ത്യയിലെത്തിയ ആറു പേരില്‍ സ്ഥിരീകരിച്ചതോടെ ആശങ്കയേറി. മൂന്നെണ്ണം ബംഗളൂരു നിംഹാന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലും രണ്ടെണ്ണം ഹൈദരാബാദ് സി.സി.എം.ബി ലാബിലും ഒരെണ്ണം പൂണെ എന്‍.ഐ.വി. ലാബിലും നടത്തിയ പരിശോധനകളിലുമാണ് കണ്ടെത്തിയത്. നവംബര്‍ 25നുശേഷം യു.കെ.യില്‍ നിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മുഴുവന്‍ പേരുടെയും സ്രവ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി നല്‍കിയിരുന്നു. ഇതില്‍ 6 പേര്‍ക്കാണ് […]

ന്യൂഡല്‍ഹി: യു.കെയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം അവിടെ നിന്ന് ഇന്ത്യയിലെത്തിയ ആറു പേരില്‍ സ്ഥിരീകരിച്ചതോടെ ആശങ്കയേറി. മൂന്നെണ്ണം ബംഗളൂരു നിംഹാന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലും രണ്ടെണ്ണം ഹൈദരാബാദ് സി.സി.എം.ബി ലാബിലും ഒരെണ്ണം പൂണെ എന്‍.ഐ.വി. ലാബിലും നടത്തിയ പരിശോധനകളിലുമാണ് കണ്ടെത്തിയത്. നവംബര്‍ 25നുശേഷം യു.കെ.യില്‍ നിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഈ മുഴുവന്‍ പേരുടെയും സ്രവ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി നല്‍കിയിരുന്നു. ഇതില്‍ 6 പേര്‍ക്കാണ് യു.കെയില്‍ കണ്ടെത്തിയ അതീവ വ്യാപനശേഷിയുള്ള വൈറസ് വകഭേദത്തില്‍ നിന്ന് കോവിഡ് പിടിപെട്ടതായി കണ്ടെത്തിയത്.
ഇവരെ പ്രത്യേക ഐസൊലേഷന്‍ യൂണിറ്റുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. സമ്പര്‍ക്കമുണ്ടായവരില്‍ പോസ്റ്റീവ് ആകുന്നവര്‍ക്കും ജനിതക ശ്രേണീകരണം നടത്തും.
കനത്ത ജാഗ്രതാ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് 14 രാജ്യങ്ങളില്‍ കൂടി യു.കെ.യിലെ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് എത്തിയവരെ പരിശോധിക്കുന്ന നടപടിയിലേക്കും ഇന്ത്യ കടന്നേക്കും.

Related Articles
Next Story
Share it