ജില്ലയുടെ സമഗ്ര വികസനത്തിന് കൂട്ടായുള്ള പ്രവര്‍ത്തനം ആവശ്യം -സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എം.എല്‍.എമാര്‍, എം.പി എന്നിവരുടെ സംയുക്ത പ്രവര്‍ത്തനം ആവശ്യമാണെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഗ്രാമസഭ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനം സംബന്ധിച്ച കാഴ്ചപ്പാടാണ് ആദ്യം വേണ്ടത്. പിന്നീട് പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് മണ്ഡലം വരെയുള്ള ഏകോപനത്തിലൂടെയും ഐക്യത്തിലൂടെയും കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും മികച്ച പദ്ധതികളും ആസൂത്രണം […]

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എം.എല്‍.എമാര്‍, എം.പി എന്നിവരുടെ സംയുക്ത പ്രവര്‍ത്തനം ആവശ്യമാണെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഗ്രാമസഭ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനം സംബന്ധിച്ച കാഴ്ചപ്പാടാണ് ആദ്യം വേണ്ടത്. പിന്നീട് പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് മണ്ഡലം വരെയുള്ള ഏകോപനത്തിലൂടെയും ഐക്യത്തിലൂടെയും കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും മികച്ച പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായിരുന്നു.
ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഗീതാകൃഷ്ണന്‍, അഡ്വ. എസ്.എന്‍ സരിത, കെ. ശകുന്തള, എം. മനു, വി.വി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. മണികണ്ഠന്‍, സിജി മാത്യു, ഷമീന ടീച്ചര്‍, മാധവന്‍ മണിയറ, പഞ്ചയത്ത് അസോസിയേഷന്‍ സെക്രട്ടറി എ.പി ഉഷ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ഫെസിലിറ്റേറ്റര്‍ എച്ച്. കൃഷ്ണ പൊതു ചര്‍ച്ച ക്രോഡീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it