കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ക്ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) എട്ടില്‍ കൂടുതല്‍ വന്നതിനാല്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത് മുഴുവനായും (ഡബ്ല്യു.ഐ.പി.ആര്‍ 9.70) കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, 9 വാര്‍ഡുകളും നീലേശ്വരം നഗരസഭയിലെ 3, 7, 11, 12, 25 വാര്‍ഡുകളം മാക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അഞ്ചിലധികം കോവിഡ് ആക്ടീവ് കേസുകളുള്ള 49 പ്രദേശങ്ങള്‍ മൈക്രോ […]

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ക്ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) എട്ടില്‍ കൂടുതല്‍ വന്നതിനാല്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത് മുഴുവനായും (ഡബ്ല്യു.ഐ.പി.ആര്‍ 9.70) കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, 9 വാര്‍ഡുകളും നീലേശ്വരം നഗരസഭയിലെ 3, 7, 11, 12, 25 വാര്‍ഡുകളം മാക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അഞ്ചിലധികം കോവിഡ് ആക്ടീവ് കേസുകളുള്ള 49 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിട്ടു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (തദ്ദേശ സ്ഥാപനം, പ്രദേശത്തിന്റെ പേര്, വാര്‍ഡ് എന്ന ക്രമത്തില്‍):

അജാനൂര്‍ ഗ്രാമപഞ്ചായത്ത്: കാട്ടുകുളങ്ങര-8, പാതിരിക്കുന്ന്-12, ചിത്താരികടപ്പുറം-20, കല്ലിങ്കാല്‍-19.
ബളാല്‍: പടയംകല്ല് കോളനി-6, കാറളം കോളനി-14
ബേഡഡുക്ക: പൊളിയന്‍കുന്ന്-6, പായം-6
ചെമ്മനാട്: കനിയടുക്കം-10, ചാത്തങ്കൈ-17, തൊട്ടിയില്‍-16, മറവയല്‍-14, ചെറുകര-10.
ചെറുവത്തൂര്‍: കത്യന്റെ മാട്-1, കരിയില്‍-3, മയ്യിച്ച-4, കൊവ്വല്‍-6, പയ്യങ്കി-13, നെല്ലിക്കല്‍-15.
കള്ളാര്‍: ഒറ്റക്കണ്ടം കോളനി-12, ചെറുപനത്തടി കോളനി-7, വണ്ണാത്തിക്കാനം-9.
കോടോം-ബേളൂര്‍: കണ്ണാടിപ്പാറ കോളനി-2, ക്ലീനിപ്പാറ കോളനി-9, പനയാര്‍കുന്ന് കോളനി-16.
നീലേശ്വരം നഗരസഭ: ആലിന്‍കീഴില്‍-5, കുഞ്ഞിപുളിക്കല്‍-15, പത്തിലക്കണ്ടം-8, കണിച്ചിറ-31, കടിഞ്ഞിമൂല-23.
പനത്തടി: നീലിക്കുന്ന്-7, ബാപ്പുങ്കയം-5.
പുല്ലൂര്‍-പെരിയ: കലാം നഗര്‍-14, മൊയോളം-15.
വെസ്റ്റ് എളേരി: ചാത്തമല-10, കാറ്റാന്‍ കവല-10, പറമ്പ-10, കൂരാംകുണ്ട്-6
വെസ്റ്റ് എളേരി: പ്ലാച്ചിക്കര-6, അടുക്കളക്കണ്ടം-7, മൗവ്വേനി-13, കമ്മാടം-13, ജീരകപ്പാറ-13, മണ്ഡപം-14, മണ്ണാത്തിക്കവല-14, ബഡൂര്‍-16
കുറ്റിക്കോല്‍: ശാസ്ത്രി നഗര്‍ കോളനി-9
കിനാനൂര്‍-കരിന്തളം: മൂലപ്പാറ-7, പുലിയങ്കുളം കോളനി-7.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15ന് വാരാന്ത്യ ലോക്ക് ഡൗണ്‍ ഉണ്ടായിരിക്കുന്നതല്ല. മാക്രോ, മൈക്രോ കണ്‍ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയ-ജനസേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്താവുന്നതാണ്.

ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ബാങ്കുകള്‍, മറ്റ് ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ (ഔട്ട്ഡോര്‍) എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 25 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഒരാള്‍ എന്ന കണക്കില്‍ അനുവദനീയമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താവുന്നതാണ്. സന്ദര്‍ശകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും താപനില പരിശോധിക്കാനും പ്രത്യേകം ചുമതലപ്പെടുത്തിക്കൊണ്ട് ഷോപ്പിംഗ് മാളുകളിലെ കടകള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.

കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായ രേഖ കൈവശമുള്ളവര്‍ക്കോ മാത്രമേ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. മുതിര്‍ന്നവരോടൊപ്പമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തു പോകാന്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത സാഹചര്യത്തില്‍ വാക്സിന്‍ ലഭിച്ചിട്ടില്ലാത്തവര്‍, രോഗം, അലര്‍ജി തുടങ്ങിയ കാരണങ്ങളാല്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ എന്നിവര്‍ക്കും പോകാവുന്നതാണ്.

Related Articles
Next Story
Share it