പുല്ലൂര്‍-പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, രണ്ട് വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ക്‌ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10.39 ആയതിനാല്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 11 വരെ സമ്പൂര്‍ണ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആകെ 180 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിയും രണ്ടു വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും […]

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ക്‌ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10.39 ആയതിനാല്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 11 വരെ സമ്പൂര്‍ണ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആകെ 180 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിയും രണ്ടു വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും സമ്പൂര്‍ണ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക കാര്‍ഷിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം) എന്നിവയ്ക്ക് മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. മറ്റ് സ്ഥാപനങ്ങളോ പ്രവര്‍ത്തനങ്ങളോ അനുവദനീയമല്ല. ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍: ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് ഏഴ്, അജാനൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 19

കണ്ടെയ്ന്‍മെന്റ് സോണുകള്‍:
അജാനൂര്‍: ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 20, 23
ബദിയടുക്ക: 15
ബളാല്‍: ആറ്, 14, 15
ബേഡഡുക്ക: ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഒമ്പത്, 10, 11, 12, 14, 15, 16
ചെമ്മനാട്: ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 23
ചെങ്കള: ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, 12, 13, 15, 16, 21
ചെറുവത്തൂര്‍: ഒന്ന്, മൂന്ന്, നാല്, അഞ്ച്, 11, 13, 14, 16, 17
ദേലംപാടി: ആറ്, 11, 13, 14
ഈസ്റ്റ് എളേരി: ഒന്ന്, രണ്ട്, 10, 16
കള്ളാര്‍: മൂന്ന്, ഏഴ്, ഒമ്പത്
കാഞ്ഞങ്ങാട് നഗരസഭ: ഏഴ്, എട്ട്, ഒമ്പത്, 10, 11, 13, 17, 21, 22, 27, 29, 36, 40
കാറഡുക്ക: 14
കയ്യൂര്‍-ചീമേനി: രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 12, 13, 14, 16
കിനാനൂര്‍ കരിന്തളം: ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, 12, 14, 16, 17
കോടോം-ബേളൂര്‍: രണ്ട്, ആറ്, ഒമ്പത്, 14, 16, 17, 18, 19
കുംബഡാജെ: ഏഴ്
കുമ്പള: ഒമ്പത്
കുറ്റിക്കോല്‍: രണ്ട്, നാല്, അഞ്ച്, ഏഴ്, ഒമ്പത്, 11, 13
മധൂര്‍: നാല്, ഏഴ്
മടിക്കൈ: നാല്, അഞ്ച്, ഏഴ്, 10, 11, 13, 14
മംഗല്‍പാടി: 12, 15, 17
മുളിയാര്‍: ഒമ്പത്, 10, 14, 15
നീലേശ്വരം നഗരസഭ: മൂന്ന്, ഏഴ്, എട്ട്, 20, 22, 23, 26, 29, 31
പടന്ന: ഏഴ്, 11, 12
പൈവളിഗെ: 13
പള്ളിക്കര: ഒന്ന്, നാല്, ഒമ്പത്, 15, 20
പനത്തടി: മൂന്ന്, അഞ്ച്, ഏഴ്
പിലിക്കോട്: രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 12, 16
തൃക്കരിപ്പൂര്‍: ഒന്ന്, ഏഴ്, ഒമ്പത്, 13, 19
ഉദുമ: ഒന്ന്, മൂന്ന്, ആറ്, ഏഴ്, ഒമ്പത്
വലിയപറമ്പ്: ഒമ്പത്
വെസ്റ്റ് ഏളേരി: നാല്, 10, 13, 14, 16

ലോക്ക്ഡൗണ്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍
ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തദ്ദേശ സ്ഥാപനത്തിലും കണ്ടെയ്ന്‍മെന്റ് സോണിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സേണിലും ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിങ്കള്‍ മുതല്‍ ശനി വരെ, രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 25 ചതുരശ്ര അടി സ്ഥലത്ത് ഒരാള്‍ എന്ന കണക്കില്‍ അനുവദനീയമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താവുന്നതാണ്. ഈ സ്ഥാപനങ്ങളിലെല്ലാം ജീവനക്കാരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങളും ഒരു സമയം അനുവദനീയമായ ആള്‍ക്കാരുടെ എണ്ണവും വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. പ്രസ്തുത സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കേണ്ടത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയ പൊതുമേഖലയിലെ എല്ലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കുന്നതാണ്. കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കോ, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ, ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായ രേഖ കൈവശമുള്ളവര്‍ക്കോ മാത്രമേ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കൂ. മുതിര്‍ന്നവരോടൊപ്പമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

വാക്‌സിനേഷന്‍, കൊവിഡ് ടെസ്റ്റ്, മറ്റ് ചികില്‍സകള്‍, മരുന്നുകള്‍ വാങ്ങുന്നതിന്, അടുത്ത ബന്ധുക്കളുടെ വിവാഹം, മരണം, പരീക്ഷ, ബസ്/ട്രെയിന്‍/വിമാന യാത്ര ചെയ്യുന്നതിന് വേണ്ടിയുള്ള പ്രാദേശിക യാത്ര തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ നിബന്ധനകളില്‍ ഉള്‍പ്പെടാത്തവര്‍ക്കും യാത്ര അനുവദിക്കുന്നതാണ്.
എല്ലാ പൊതു-സ്വകാര്യ വാഹനങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഗതാഗതം നടത്താവുന്നതാണ്.

എല്ലാ യൂനിവേഴ്‌സിറ്റി പരീക്ഷകളും കായിക ഇനങ്ങളുടെ സെലക്ഷന്‍ ട്രയലുകളും മല്‍സര പരീക്ഷകളും റിക്രൂട്ട്‌മെന്റ് റാലികളും നടത്താവുന്നതാണ്.

സ്‌കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.

ബയോ ബബിള്‍ രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയില്‍ താമസ സൗകര്യം അനുവദനീയമാണ്.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദനീയമല്ല. ഹോട്ടലിനോട് അനുബന്ധിച്ചുള്ള തുറന്ന സ്ഥലങ്ങളിലും പാര്‍ക്കിംഗ് ഏരിയകളില്‍ വാഹനങ്ങളില്‍ ഇരുന്നും ഭക്ഷണം കഴിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ ഡെലിവറികള്‍ക്ക് മാത്രമായി മാളുകള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.

പൊതുപരിപാടികള്‍, രാഷ്ട്രീയ സാമൂഹിക- സാംസ്‌കാരിക ചടങ്ങുകള്‍ എന്നിവ അനുവദനീയമല്ല.

മരണം, വിവാഹം എന്നിവയ്ക്ക് പരമാവധി 20 ആളുകളെ വരെ പങ്കെടുപ്പിക്കാവുന്നതാണ്.

കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് പരമാവധി 40 പേര്‍ക്ക് മാത്രമേ ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാവൂ. ഒരാള്‍ക്ക് കുറഞ്ഞത് 25 ചതുരശ്ര അടി സ്ഥലം ലഭ്യമായിരിക്കണം. കുറഞ്ഞ വിസ്തീര്‍ണമുള്ള സ്ഥലങ്ങളില്‍ അതിനനുസരിച്ച് ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതാണ്.

കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കുന്നതിനായി പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.
ആഗസ്റ്റ് 8 ഞായറാഴ്ച്ച ജില്ലയില്‍ എല്ലാ പ്രദേശത്തും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

Related Articles
Next Story
Share it