താഴെ കൊടിയമ്മ റോഡരികില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി
കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ താഴെ കൊടിയമ്മ റോഡരികില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. മഴക്കാലത്തിന് മുന്നോടിയായി കുമ്പള ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കെയാണ് മാലിന്യം ഈ തിരക്കേറിയ റോഡിന് സമീപം തള്ളുന്നത്.റോഡിന് സമീപത്തുള്ള വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി റോഡരികില്‍ വലിച്ചെറിയുന്നുവെന്നാണ് ആക്ഷേപം. ഹരിത സേന വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുമ്പോഴും അതില്‍ മുഖം തിരിച്ചു നില്‍ക്കുന്നവരാണ് മാലിന്യം റോഡരികില്‍ തള്ളുന്നതെന്ന ആക്ഷേപമുണ്ട്. വലിച്ചെറിയുന്നത് ഭക്ഷണാവശിഷ്ടങ്ങളായതിനാല്‍ തെരുവുനായ്ക്കള്‍ ഭക്ഷണത്തിനായി […]

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ താഴെ കൊടിയമ്മ റോഡരികില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. മഴക്കാലത്തിന് മുന്നോടിയായി കുമ്പള ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കെയാണ് മാലിന്യം ഈ തിരക്കേറിയ റോഡിന് സമീപം തള്ളുന്നത്.
റോഡിന് സമീപത്തുള്ള വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി റോഡരികില്‍ വലിച്ചെറിയുന്നുവെന്നാണ് ആക്ഷേപം. ഹരിത സേന വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുമ്പോഴും അതില്‍ മുഖം തിരിച്ചു നില്‍ക്കുന്നവരാണ് മാലിന്യം റോഡരികില്‍ തള്ളുന്നതെന്ന ആക്ഷേപമുണ്ട്. വലിച്ചെറിയുന്നത് ഭക്ഷണാവശിഷ്ടങ്ങളായതിനാല്‍ തെരുവുനായ്ക്കള്‍ ഭക്ഷണത്തിനായി എത്തുന്നതും മാലിന്യം റോഡില്‍ വലിച്ചിടുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലമെത്തുന്നതോടെ മാലിന്യങ്ങള്‍ അഴുകി അസഹ്യമായ ദുര്‍ഗന്ധം വമിക്കുമെന്നും ഇത് പകര്‍ച്ചവ്യാധിക്ക് കാരണമാവുമെന്നും പരിസരവാസികള്‍ പറയുന്നു. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.