കിളച്ചിട്ട റോഡ് മൂടിയില്ല; വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതായി പരാതി

തളങ്കര: തളങ്കര തെരുവത്ത് നിന്ന് ഉബൈദ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് കിളച്ചിട്ട റോഡ് മൂടാത്തതിനാല്‍ കുണ്ടുംകുഴിയുമായി വാഹനയാത്ര ദുസഹമായതായി പരാതി. ദിവസങ്ങള്‍ക്ക് മുമ്പാണ് റോഡ് കിളച്ചിട്ടത്. എന്നാല്‍ പിന്നീട് ശരിയായ രീതിയില്‍ മൂടാത്തതിനാല്‍ കുണ്ടുംകുഴിയും പ്രത്യക്ഷപ്പെട്ടു. ഇതുവഴി കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതായി നാട്ടുകാര്‍ പറയുന്നു. അറ്റകുറ്റ പണിക്ക് വേണ്ടിയാണ് കുഴിയെടുത്തത്. ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ശരിയായ രീതിയില്‍ മൂടി ഗതാഗതം സുഖമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it